5:46 am - Wednesday September 20, 2017

പ്രഫസര്‍ മേലത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു

കണ്ണൂര്‍:  പ്രമുഖ കവിയും നിരൂപകനും തപസ്യ കലാസാഹിത്യവേദി സംസ്ഥാന രക്ഷാധികാരിയുമായ പ്രഫ. മേലത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു. രാവിലെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ദീര്‍ഘകാലം പയ്യന്നൂര്‍ കോളേജ് മലയാളവിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു. ആത്മപുരാണം, അപൂര്‍ണം, മദ്ധ്യാഹ്നസ്വപ്‌നങ്ങള്‍, സൂര്യജന്യം തുടങ്ങിയ നിരവധി കവിതാസമഹാരങ്ങളും നിരൂപണ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

തപസ്യയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനാണ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പീലി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

Filed in

RSS 3-day national meet Akhil Bharatiya Karyakarini Mandal Baitak (ABKM) to be held on Oct 23, 24 & 25 at Hyderabad

RSS 3-day National Meet ABKM-2016 to begin tomorrow at Hyderabad, Press Meet by Dr Manmohan Vaidya

Related posts