3:11 pm - Monday November 23, 7914

ആര്‍എസ്സ്എസ്സ് പ്രതിഷേധ പ്രകടനത്തിലേയ്ക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റി

ഞായറാഴ്ച്ച പുതുവൈപ്പിനില്‍ വച്ച് ആര്‍എസ്സ് ജില്ലാ പ്രചാരക് വിഷ്ണുവിന് നേര്‍ക്കുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിക്കുവാന്‍ നടത്തിയ പ്രകടനത്തിനിടയിലേയ്ക്ക് ഒരു പോലീസ് വാഹനം ഇടിച്ചുകയറ്റി. തികച്ചും സമാധാനപരമായി നടന്ന പ്രകടനത്തിനിടയിലേയ്ക്കാണ് പോലീസിന്റെ ഈ ശ്രമം.

ഞായറാഴ്ച്ച രാവിലെ നടന്ന ആര്‍എസ്സ്എസ്സ് സാംഘിക്കില്‍ വന്നാണ് എസ്സ് ഐ സോജോ വര്‍ഗീസ് വിഷ്ണുവിനെ മര്‍ദ്ദിച്ചത്. ശരിയായ തരത്തില്‍ യൂണിഫോം പോലും ധരിക്കാതെ നയിം ബാഡ്ജുമില്ലാതെയായിരുന്നു എസ്സ് ഐയുടെ അരങ്ങേറ്റം. എല്ലാ മാസവും നടക്കുന്ന ഈ പരിപാടിയില്‍ കളികളും വ്യായാമങ്ങളുമാണ് ഉണ്ടാകുക. ആ പരിപാടി കഴിഞ്ഞ് ബൈക്കില്‍ പോയിരുന്ന വിഷ്ണുവിനെ പോലീസ് ജീപ്പ് പുറകെ ചെന്ന് തട്ടി വീഴ്ത്തുകയായിരുന്നു. അമ്പലത്തിനകത്തേക്ക് ഓടിക്കയറിയ വിഷ്ണുവിനെ പിന്തുടര്‍ന്ന് അതിനകത്തേക്ക് കയറിയാണ് സോജോ വര്‍ഗീസ് മര്‍ദ്ദിച്ച് പിടികൂടിയത്. അവശനായ വിഷ്ണു എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തികച്ചും അപലപനീയമായ ഈ പോലീസ് തേര്‍വാഴ്ച്ചയ്‌ക്കെതിരെയായിരുന്നു ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രകടനം. തങ്ങളുടെ നേതാവിന് നേര്‍ക്കുണ്ടായ പോലീസ് മര്‍ദ്ദനത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി സമാധാനപരമായി മുന്നോട്ടു നീങ്ങിയ പ്രകടനത്തിനിടയിലേക്കാണ് യൂണിഫോം ധരിക്കാതെ വാഹനവുമായി വന്ന പോലീസുകാരുടെ ഈ പ്രവര്‍ത്തി. പക്ഷെ, ആര്‍എസ്സ്എസ്സ് നേതൃത്വം ഇടപ്പെട്ട് അവരെ കടന്നുപോകാന്‍ അനുവദിച്ചു.

പ്രകടനത്തിന് ശേഷം ഗോശ്രീ ജങ്ക്ഷനില്‍ ചേര്‍ന്ന പ്രതിഷേധയോഗം ആര്‍എസ്സ്എസ്സ് ജില്ലാ കാര്യവാഹ് രാജേഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഞ്ചാവ് മാഫിയയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന എസ്സ്‌ഐ സോജോ വര്‍ഗീസിനെതിരെ കടുത്ത നടപടിയെടുക്കുവാന്‍ പോലീസ് അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍ എസ്‌ജെആര്‍ കുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി രഘുരാജ്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി സുരേഷ് എന്നിവര്‍ അഭിസംബോധനചെയ്തു സംസാരിച്ചു. വിശ്വഹിന്ദുപരിഷത് മേഖലാ സെക്രട്ടറി എന്‍ആര്‍ സുധാകരന്‍, വിശ്വഹിന്ദുപരിഷത് ജില്ലാ കാര്യദര്‍ശി സജി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് വിനോദ്കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാനസമിതി അംഗം ക്യാപ്റ്റന്‍ സുന്ദരം, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബലചന്ദ്രന്‍, ബിജെപി ഭാഷാന്യൂനപക്ഷസെല്‍ കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈജു, അഭിഭാഷകപരിഷത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എല്‍. ബാബു തുടങ്ങിയവര്‍ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി.

News Feed
Filed in

The job of RSS is to unite the Hindu society and make it fearless, self-reliant and selfless:Dr Mohan Bhagwat

Journalism gains importance, says DD Deputy Director

Related posts