3:13 pm - Thursday December 17, 0499

ബി.ജെ.പിയിലേക്കുള്ള അടുത്ത ഒഴുക്ക്‌ കോണ്‍ഗ്രസില്‍ നിന്ന് : പി.ടി. തോമസ്‌

കാഞ്ഞങ്ങാട്‌ : സി.പി.എമ്മില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമാണ്‌ ഇപ്പോള്‍ പ്രവര്‍ത്തകരും അനുഭാവികളും ബി.ജെ.പിയിലേക്ക്‌ ഒഴുകുന്നതെന്നും കാലിന്‍ ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത്‌ കോണ്‍ഗ്രസ്‌ തിരിച്ചറിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്സില്‍ നിന്നായിരിക്കും ബി.ജെ.പിയിലേക്കുള്ള അടുത്ത ഒഴുക്കെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാവും മുന്‍ ഇടുക്കി എം.പിയുമായ പി.ടി തോമസ്‌ പ്രസ്താവിച്ചു. കാഞ്ഞങ്ങാട്‌ നടന്ന മാനവസംസ്കൃതി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ കൂടിയായ പി.ടി തോമസ്‌. കലാസാംസ്കാരിക രംഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ്സ്‌ വളരെ പിന്നോട്ട്‌ പോയതിന്റെ ഫലമാണ്‌ മലബാര്‍ മേഖലയിലെ വായനശാലകള്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകളായി പരിണമിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(2014 ആഗസ്റ്റ്‌ 24-നു ബി.ജെ.പി കണ്ണൂരില്‍ സംഘടിപ്പിച്ച അംഗത്വ വിതരണ പരിപാടിയില്‍  നാന്നൂറോളം സി.പി.എം അനുഭാവികളും പ്രവര്‍ത്തകരും മുപ്പതോളം കോണ്‍ഗ്രസ്സുകാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു)

Filed in

ജയരാജന്റെ മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രത്യേക സംഘം അന്വേഷിക്കും

സി.പി.എം വിരുദ്ധരെന്ന് മുദ്രകുത്തുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ആശങ്ക

Related posts