5:20 pm - Monday August 21, 2017

കെ. രാമചന്ദ്രന്‍ കര്‍ത്താ അന്തരിച്ചു

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല പ്രചാരകനും കൊച്ചി മഹാനഗര്‍ സംഘചാലകുമായിരുന്ന എറണാകുളം ചേരാനല്ലൂര്‍ അത്തൂട്ട് മഠംപാട്ട് (89)കെ. രാമചന്ദ്രന്‍ കര്‍ത്ത അന്തരിച്ചു.സംസ്‌കാരം  നടത്തി. പി. പരമേശ്വരനൊപ്പം സംഘപ്രചാരകനായി പ്രവര്‍ത്തനത്തിലെത്തിയ രാമചന്ദ്രന്‍ കര്‍ത്താ പ്രചാരക്, എറണാകുളം വിഭാഗ് കാര്യവാഹ്, സംഘചാലക് തുടങ്ങിയ ചുമതലകളിലും  പ്രവര്‍ത്തിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ വകുപ്പില്‍ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥനായി ജോലിനോക്കിയിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷവും സജീവ സംഘപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയിരുന്നത്. എറണാകുളം, ചേരാനല്ലൂര്‍ അകത്തൂട്ട് മഠംപാട്ട് കുടുംബാംഗം ശാരദക്കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: ഗരിജ, സതീഷ് ചന്ദ്രന്‍ (റബര്‍ബോര്‍ഡ് മച്ചേരി), ഗിരീഷ് ചന്ദ്രന്‍ (ബിസിനസ്), ഭാഗ്യലക്ഷമി. പത്മജ. മരുമക്കള്‍: ചന്ദ്രന്‍, ജയലക്ഷമി (അമൃത ഇന്‍സ്റ്റിറ്റിയൂട്ട്, ഇടപ്പള്ളി), വിനോദ് (ആര്‍ഡിഎസ്), പാര്‍വ്വതി (ബിസിനസ്), സന്തോഷ് (ആര്‍ഡിഎസ് ലിമിറ്റഡ്). സഹോദരന്‍മാര്‍: ഭാസ്‌ക്കരന്‍ കര്‍ത്ത, സരസ്വതി തമ്പാട്ടി, പരേതനായ ജനാര്‍ദ്ദനന്‍ കര്‍ത്ത. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

 

 

സംസ്‌കാര ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്ത പ്രചാരക് പി.ആര്‍. ശശിധരന്‍, ജന്മഭൂമി മുന്‍പത്രാധിപര്‍ പി. നാരായണന്‍, എംഎല്‍എ ഹൈബി ഈഡന്‍,സഹപ്രാന്തകാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണന്‍, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍, സീമാജന കല്യാണ്‍ സമിതി അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, കുരുക്ഷേത്ര പ്രകാശന്‍ ജനറല്‍ മാനേജര്‍ ഇ.എന്‍. നന്ദകുമാര്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, മുതിര്‍ന്ന പ്രചാരക് സദന്‍കുമാര്‍, വിഭാഗ് പ്രചാരക് വി.എന്‍. ദിലീപ് കുമാര്‍, വിഭാഗ് ബൗദ്ധിക് പ്രമുഖ് എം.ആര്‍. കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി ഹിന്ദുഐക്യവേദി സംസ്ഥാനസമതി അംഗം ക്യാപ്റ്റന്‍ സുന്ദരം, തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പാക്കാനെത്തിയിരുന്നു.

News Feed
Filed in

RSS Sarasanghachalak Mohan Bhagwat greeted Justice Krishna Iyer on his 100th Birthday.

കര്‍ത്താസാര്‍,സ്നേഹ സമ്പന്നനായ മാതൃകാ സ്വയംസേവകന്‍

Related posts