5:27 pm - Monday August 21, 2017

ഹുദ്ഹുദ് ചുഴലികൊടുംകാറ്റ് : കാരുണ്യത്തിന്റെ കരങ്ങളുമായി ആര്‍.എസ്‌.എസ്‌

ഹുദ്ഹുദ്  ചുഴലികൊടുംകാറ്റ് ആന്ധ്രയിലെങ്ങും വന്‍നാശനഷ്ടമാണ് വിതച്ചത്.   തീരദേശ ജില്ലകളായ വിജയനഗരം , വിശാഖപട്ടണം , ശ്രീക്കാകുളം എന്നീ പട്ടണങ്ങളില ഹുദ് ഹുദ് വന്ന വഴിയില്‍ എല്ലാം തകര്‍ന്നു . തകര്‍ന്ന വീഥികളും , വാഹനങ്ങളും , വീടുകളും എങ്ങും കാണാം . വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞിരിക്കുന്ന അവസ്ഥയിലാണ് .ഇതിന്റെ ആഘാതത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 16 വരെ ഈ തീരദേശ പ്രദേശങ്ങളില്‍ കുടിവെള്ളവും , ആഹാരവും മറ്റു അവശ്യ സാധനങ്ങളും എത്തിക്കാന്‍ നന്നേ പ്രയാസമായിരുന്നു, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടെ തകര്‍ന്നനിലയിരുന്നു .വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചു എങ്കിലും മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നിട്ടില്ല.താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം കാരണം ജനങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുകയാണ് , ഇവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കേണ്ടതുണ്ട്.
A Report of Relief Activity by RSS in HudHud affected area

A Report of Relief Activity by RSS in HudHud affected area

രാഷ്ട്രീയ സ്വയംസേവക സംഘം ഈ അവസരത്തില്‍ ദുരിതബാധിതര്‍ക്ക് തങ്ങളുടെ സഹായം വാഗ്ദാനം നല്കി , ജീവന്‍ നഷ്ട്ടപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ദുരിതബാധിത പ്രദേശങ്ങളില എല്ലാ സഹായവും എത്തിച്ചു നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദുരിത നിവാരണത്തിന് ജനക്ഷേമ’ സമിതി രൂപീകരിക്കുകയും ദുരിത ബാധിതര്‍ക്ക് സഹായ സഹകരങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു
Water Supplying 1
സര്‍ക്കരുമായി കൈകോര്‍ത്തുകൊണ്ട് റോഡു നന്നാക്കുന്നതിനും , അഭായാര്‍ത്ഥി ക്യാമ്പുകളില്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ സംഭരിച്ചു നല്കുകയും ‘ജനസംക്ഷേമ സമിതി’ ചെയ്തു വരുന്നു ദുരിതബാധിതരെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും പുനരധിവസിപ്പികേണ്ടത് അത്യാവശ്യമാണ് , ഇതിലേക്ക് പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു .
Please help our brothers and sisters by donating how much ever you can “Your help can be send to the online account in Vijayawada
A/c No. 002601000013455
Indian Overseas Bank,
Governorpet, Vijayawada-2.
IFSC Code : IOBA0000026.
Remove fallen trees 2
Rice Distribution at Dibbadipalem -1
Water Supplying 2
Milk Packets, Water, Bread Distribution at Gandhi Nagar Basti at Seethamadhara 3

News Feed
Filed in

Relief Activity by RSS in HudHud affected area

RSS ABKM Meet concludes at Lucknow,

Related posts