10:07 pm - Tuesday October 17, 2017

ഹിമാലയത്തില്‍ മൃതസഞ്ജീവനിക്ക് സമാനമായ സസ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി

ഹിമാലയത്തില്‍ പുതിയ സസ്യത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭാരതത്തിലെ ശാസ്ത്രജ്ഞരാണ് അത്ഭുത സസ്യത്തെ കണ്ടെത്തിയത്. റോഡിയോള എന്നാണ് സസ്യത്തിന്റെ പേര്. പ്രതിരോധശേഷി നിയന്ത്രിക്കാന്‍ ഈ സസ്യത്തിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. തണുത്ത കാലാവസ്ഥയില്‍ മാത്രം വളരുന്ന സസ്യം സഞ്ജീവനിക്ക് സമാനമാണെന്നും ഇവര്‍ കരുതുന്നു. ലെഡാക്കിലെ പ്രദേശവാസികള്‍ സോളോ എന്നാണ് ഈ സസ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഇലകള്‍ ഭക്ഷണത്തിനായി ഇവര്‍ ഉപയോഗിക്കുന്നുമുണ്ട്. 

റേഡിയോ ആക്ടിവിറ്റിയുടെ വികിരണങ്ങള്‍ കുറയ്ക്കാനും ഈ സസ്യത്തിന് കഴിയും. അത്ഭുത സസ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അമേരിക്കയും ചൈനയും നടത്തിക്കൊണ്ടിരിക്കുകയാണെന്നും പാരമ്പര്യമായി നിര്‍മ്മിച്ചുവരുന്ന പല മരുന്നകളിലും ചൈന ഈ സസ്യം ഉപയോഗിക്കുന്നുണ്ടെന്നും ശാസ്ത്രഞജ്ഞര്‍ പറയുന്നു. റഷ്യയും ഇതു സംബന്ധിച്ച് പരീക്ഷങ്ങള്‍ നടത്തിവരികയാണ്.

News Feed
Filed in

സര്‍സംഘചാലക്‌ ഇന്ന് കേരളത്തില്‍

Scientists say Himalayan herb is modern-day sanjeevani

Related posts