5:40 pm - Tuesday November 21, 2017

തമിഴ്‌നാട്ടില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ആര്‍എസ്എസ് പഥസഞ്ചലനം

കന്യാകുമാരി: തമിഴ്‌നാട്ടില്‍ സംഘ ശക്തി തെളിയിച്ച് മൂന്നുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ആര്‍എസ്എസ് പഥസഞ്ചലനം നടന്നു. അഞ്ചുവര്‍ഷമായി ജയലളിത സര്‍ക്കാരിന്റെ കടുത്തസമ്മര്‍ദ്ദംമൂലം പഥസഞ്ചലനം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മൂന്നുതവണ പഥസഞ്ചലനം നടത്തിയപ്പോള്‍ പ്രവര്‍ത്തകരെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു.

2

കഴിഞ്ഞവര്‍ഷം ഹൈക്കോടതിയില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമാണ് പഥസഞ്ചലനം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കോടതി വിധിയെ കാറ്റിപറത്തി തമിഴ്‌നാട് പോലീസ് പഥസഞ്ചലനത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചപ്പോള്‍ പോലീസ് മറുപടി നല്‍കിയത് പോലീസ് യൂണിഫോം ധരിച്ചാണ് ആര്‍എസ്എസ് പഥസഞ്ചലനം നടത്തുന്നത് എന്നാണ്. എന്നാല്‍ ഇത്തവണ കോടതി ഗണവേഷത്തോടെ പഥസഞ്ചലനം നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

3

കോടതി വിധിയെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് തക്കല പാര്‍ത്ഥസാരഥി ക്ഷേത്രത്തിനുമുന്നില്‍ നിന്നാരംഭിച്ച് പത്മനാഭപുരം കൊട്ടാരവളപ്പില്‍ കന്യാകുമാരി ജില്ലാ പഥസഞ്ചലനം നടന്നു. കന്യാകുമാരി ജില്ലാ പഥസഞ്ചലനത്തോടനുബന്ധിച്ച് തമിഴ്‌നാട് പോലീസ് തക്കലയില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തമിഴ്‌നാട് പോലീസിന്റെ പ്രതേ്യകവിംഗായ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് അടക്കം ആയിരത്തിലധികം പോലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചത്. വാഹനങ്ങള്‍ അടക്കം തോക്കുധാരികളായ പോലീസിനെ അണിനിരത്തിയിരുന്നു. പോലീസ് നിര്‍ദ്ദേശിച്ച ഇടേറോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ, വൈകിട്ട് മൂന്നിനും അഞ്ചിനുമിടയ്ക്ക് സമാപിക്കണം, ആയുധമെന്നനിലയില്‍ ദണ്ഡ ഉപയോഗിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളും മുന്നോട്ടുവച്ചിരുന്നു.

4

ഈ നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് പഥസഞ്ചലനം ആരംഭിച്ചത്. എന്നിട്ടുപോലും ഹൈവേയിലൂടെ വാഹനങ്ങള്‍ കടത്തിവിടാതെ കിലോമീറ്റനുകള്‍ക്കകലെ വാഹനങ്ങള്‍ തിരിച്ചുവിട്ടും പോലീസ് പഥസഞ്ചലനത്തിന്റെപേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു.

കന്യാകുമാരി ജില്ലാ പഥസഞ്ചലനത്തില്‍ ക്ഷേത്രീയ സംഘചാലക് വന്ന്യരാജന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രാന്ത പ്രചാരക് സെന്തില്‍, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വിഎച്്പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം. നാഗരാജന്‍, പ്രാന്തസമ്പര്‍ക്ക പ്രമുഖ് പരമേശ്വരന്‍, വിഭാഗ് പ്രചാരക് പ്രശോഭ്, വിഭാഗ് കാര്യവാഹ് അയ്യപ്പന്‍, വിഭാഗ് സഹകാര്യവാഹ് ഡോ. ദേവപ്രകാശ്, ജില്ലാ സംഘചാലകന്മാരായ ആദിസാമി, രാജേന്ദ്രന്‍, ജില്ലാ കാര്യവാഹകന്മാരായ പ്രേംകുമാര്‍, ജ്യോതിന്ദ്രന്‍, മുന്‍ എംഎല്‍എ സി. വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Filed in

Sewabharathi Tamilnadu organized programme to distribute relief materials to the transgenders

സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന്റെ അതിജീവന ശക്തി

Related posts