6:42 pm - Monday October 23, 2017

ശ്രീ എ. ഗോപാലകൃഷ്ണന്‍  സീമാ ജനകല്യാണ്‍ സമിതി ദേശീയ സംയോജക്

ലഖ്‌നൗ: സീമാ ജനകല്യാണ്‍ സിമിതി ദേശീയ സംയോജകനായി എ. ഗോപാലകൃഷ്ണനെ നിയോഗിച്ചു. അദ്ദേഹം  ഇതുവരെ സഹ സംയോജകനായിരുന്നു. ആര്‍എസ്എസ് കേരള പ്രാന്ത പ്രചാരകായിരിക്കെയാണ് ഈ ദേശീയ സംഘടനാ ചുമതലയിലേക്കു നിയോഗിക്കപ്പെട്ടത്. അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും അവരുടെ ക്ഷേമകാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള സീമാ ജാഗരണ്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഘത്തിന്റെ വിവിധക്ഷേത്ര സംവിധാനമാണ് സീമാ ജനകല്യാണ്‍ സമിതി.
മൂന്നു ദിവസത്തെ ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ഇന്നലെ സമാപിച്ചു. യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നെങ്കിലും പ്രത്യേക വിഷയങ്ങളില്‍ പ്രമേയമൊന്നും പാസാക്കിയിട്ടില്ല. യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ നാളെ 12.30നു  സര്‍കാര്യവാഹ് സുരേഷ് ജോഷി മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കും. എ. ഗോപാലകൃഷ്ണന്‍

News Feed
Filed in

RSS ABKM Meet concludes at Lucknow,

Statement of RSS Sarakaryavah Bhaiyyaji Joshi on Millennium Anniversary of the Coronation of Chola King Rajendra-I

Related posts