3:03 pm - Thursday August 24, 0884

നാളെ  സംസ്ഥാന ഹര്‍ത്താല്‍: ആര്‍എസ്എസ്

കോഴിക്കോട്: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളംതോട്ടില്‍ മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത്  നാളെ  ഹര്‍ത്താലാചരിക്കുമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ഏകപക്ഷീയവും നിരന്തരവുമായ അക്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തനത്തെ തടയാന്‍ കണ്ണൂര്‍ മാതൃക നടപ്പാക്കണമെന്ന സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കണ്ണൂര്‍ പ്രസ്താവനയ്ക്ക് ശേഷം രണ്ട് കൊലപാതകങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനാധിപത്യപരമായ പ്രതികരണങ്ങളെ സിപിഎം വകവെയ്ക്കാത്ത സാഹചര്യമാണിന്നുള്ളത്. കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലൂടെ അക്രമ രാഷ്ട്രീയം തുടരുകയാണ് സിപിഎം ചെയ്തിരിക്കുന്നത്. നിലയില്‍ ഈ അരുംകൊലയെ ആര്‍എസ്എസ് ശക്തിയായി അപലപിക്കുന്നു.
സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ പ്രബുദ്ധജനത പ്രതികരിക്കണം. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമെന്ന നിലയില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍ തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സമാധാനപരമായ ഹര്‍ത്താലുമായി ജനാധിപത്യ വിശ്വാസികളായ പൊതു സമൂഹം സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

News Feed
Filed in

കണ്ണൂരില്‍ സി.പി.എമ്മിന്റെ നരനായാട്ട്‌ വീണ്ടും

CPM activists behead RSS leader

Related posts