3:13 pm - Tuesday December 16, 0938

ആര്‍‌എസ്‌എസ് കാര്യാലയത്തിന് നേരെ ആക്രമണം

ആലുവ : കാലടി ആര്‍‌എസ്‌എസ് കാര്യാലയത്തിന് നേരെ ആക്രമണം. ശനിയാഴ്ച വെളുപ്പിന് വാഹനത്തിലെത്തിയ ഏഴംഗ സംഘം കാര്യാലയത്തിന്റെ വാതിലുകളും ജനലുകളും അടിച്ച് തകര്‍ക്കുകയും മേല്‍‌ക്കൂര പൊളിക്കുകയും കാര്യാലയത്തില്‍ വച്ചിരുന്ന ശങ്കരാചാര്യ പ്രതിമ ഭാഗികമായി തകര്‍ക്കുകയും ചെയ്തു.

എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിനായി വച്ചിരുന്ന ഫ്ലക്സുകളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ ഫ്ലക്സുകളും കാവിക്കൊടികളും കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കാലടിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയും നൂറ് കണക്കിന് ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് കാലടി ശ്രീശങ്കര കോളേജില്‍ വച്ച് എസ്‌എഫ്‌ഐ അക്രമി സംഘം ഒരു എബി‌വിപി പ്രവര്‍ത്തകനെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.

താക്കീതായി സംഘപരിവാർ ഹർത്താൽ.

കാലടി താലൂക്ക് കാര്യാലയം ഇരുളിന്റെ മറവിൽ അഗ്നിക്കിരയാക്കിയതിനെതിരെ സംഘപരിവാർ സംഘടനകൾ അഹ്വാനം ചെയ്ത കാലടി ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കാര്യാലയം അഗ്നിക്കിരയാക്കിയ സാമൂഹ്യ ദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.ശ്രീശങ്കര കോളേജിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് കാര്യാലയത്തിന് നേരെ അതിക്രമം നടന്നതെന്ന് കരുതുന്നു.

 4

News Feed
Filed in

എബിവിപി സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Court rejects P Jayarajan’s anticipatory bail plea.

Related posts