3:16 pm - Sunday January 20, 8571

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ എന്‍. കൃഷ്ണപ്പ അന്തരിച്ചു.

ബംഗളൂരു : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ എന്‍. കൃഷ്ണപ്പ ജി (83) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. 61 വര്‍ഷക്കാലമായിസംഘപ്രചാരകനാണ്. കുടുംബ പ്രബോധനത്തിലായിരുന്നു അദ്ദേഹം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹസര്‍കാര്യവാഹന്മാരായ വി. ഭാഗയ്യ, ദത്താത്ത്രേയ ഹൊസബൊളെ, സുരേഷ് സോണി, ഡോ. കൃഷ്ണ ഗോപാല്‍, മുതിര്‍ന്ന കാര്യകര്‍ത്താക്കളായ എം. ജി വൈദ്യ, സീതാറാം കെദ്ദിലയ, ഡോ. മന്‍മോഹന്‍ വൈദ്യ, വി. നാഗരാജ്, എം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

1932 കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ നരസിംഹയ്യയുടെയും സാവിത്രിയമ്മയുടെയും രണ്ടാമത്തെ മകനായി മൈസൂരില്‍ ജനിച്ച എന്‍. കൃഷ്ണപ്പ സംസ്‌കൃതത്തില്‍ ബി.എ. ഹോണര്‍സ് ബിരുദദാരിയാണ്.

1954-ല്‍ ചാമരാജ നഗര്‍ താലൂക്കിന്റെ പ്രചാരകനായാണ് പ്രചാരക ജീവിതത്തിന്റെ തുടക്കം.
1955-56 ഷിമോഗ ജില്ലാ പ്രചാരക്
1959- മംഗലാപുരം ജില്ലാപ്രചാരക്
1960-62 – ബംഗളൂരു ഗ്രാമ ജില്ലാ പ്രചാരക്
1962-ല്‍ തുംകൂര്‍ വിഭാഗ് പ്രചാരക്
1966-ല്‍ മംഗലാപുരം വിഭാഗ് പ്രചാരക്
1975-ല്‍ മംഗലാപുരം വിഭാഗില്‍ അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭം നയിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു.
1978-ല്‍ പ്രാന്ത ബൗദ്ധിക് പ്രമുഖ്
1980- ല്‍ പ്രാന്ത പ്രചാരകനായി
1989- കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ചേര്‍ന്ന ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരകനായി.
2004-2014- അഖിലഭാരതീയ കാര്യകാരിണി സദസ്യന്‍
2014-ല്‍ ആരോഗ്യം ക്ഷയിച്ചതിനെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചു.

Na-Krishnappa-SitaramaKedilaya-Mai-Cha-Jayadev-Madanageri-November-21-2012

 

Na Krishnappa speaks in Inaugural ceremony of Seva Sangama-2012 held at Shimoga October-27-2012

News Feed
Filed in

Senior RSS Pracharak Na Krishnappa passes away in Bengaluru

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഭാരതത്തിന്റെ മുഖച്ഛായ മാറ്റും : രശ്മി റോജ തുഷാര നായര്‍ IIS

Related posts