3:13 pm - Saturday December 17, 7718

ഹിന്ദുക്കള്‍ക്കു നേരെ വര്‍ദ്ധിക്കുന്ന അക്രമങ്ങളെ ആര്‍.എസ്.എസ്‌ കാര്യകാരി യോഗം അപലപിച്ചു

ഭാഗ്യനഗര്‍ : പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന അതിനിഷ്ഠൂരമായ ജിഹാദി അക്രമങ്ങളെ ആര്‍.എസ്.എസ്. അപലപിച്ചു. കലാപങ്ങളുടെ ആസൂത്രകര്‍ക്കു നേരെ നടപടിയും ജാഗ്രതയും വേണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

തെരെഞ്ഞെടുപ്പിനു ശേഷം പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളില്‍ ഒട്ടേറെ പേര്‍ ക്കൊല്ലപ്പെടുകയും പലര്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പലഗ്രാമങ്ങളിലും ഹിന്ദുക്കളുടെ സ്വത്തുവകകള്‍ക്ക് നാശനഷ്ടം ഉണ്ടാക്കുകയും സ്ത്രീകളെ മാനാഭംഗപ്പെടുത്തുകയും ക്ഷേത്രങ്ങളും വിഗ്രഹങ്ങളും
അശുദ്ധമാക്കുകയും ചെയ്തിട്ടുണ്ടെന്നും അത്തരം ഗ്രാമങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ പാലായനം ചെയ്യുകയാണെന്നും ആര്‍.എസ്.എസ്. പ്രസ്താവനയില്‍ പറഞ്ഞു.

Filed in

Statement by RSS Akhil Bharatiya Karyakari Mandal

“ആഹുതി” മംഗലാപുരത്ത് പ്രകാശനം ചെയ്തു

Related posts