3:13 pm - Tuesday December 16, 6380

ചൊവ്വാ ദൗത്യം വിജയകരം : ഐ.എസ്.ആര്‍.ഓവിനും കേന്ദ്രസര്‍ക്കാരിനും ആര്‍.എസ്.എസിന്റെ അഭിനന്ദനം

ഭാരതത്തിന്റെ പ്രഥമ ചൊവ്വാ ദൗത്യം വിജയകരമാക്കിയ ഐ.എസ്.ആര്‍.ഓ ശാസ്ത്രജ്ഞരെയും അവര്‍ക്ക് അകമഴിഞ്ഞ പിന്തുണയും ധൈര്യവും നല്‍കിയ കേന്ദ്രസര്‍ക്കാരിനെയും രാഷ്ട്രീയ സ്വയംസേവക സംഘം അഭിനന്ദിച്ചു. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ രാഷ്ട്രീയസ്വയംസേവക സംഘത്തിനു വേണ്ടി ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നതായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ: മന്‍മോഹന്‍ വൈദ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രഥമ ചൊവ്വാദൗത്യം തന്നെ വിജയിപ്പിച്ച രാജ്യമെന്ന നിലയില്‍ ഭാരതം ചരിത്രം കുറിച്ചിരിക്കുന്നു. ചൊവ്വാദൗത്യത്തിന്റെ വിജയത്തോടെ റഷ്യ, അമേരിക്ക, യൂറോപ്പ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഭാരതവും ഇടം പിടിച്ചു. മംഗള്‍യാന്റെ വിജയത്തോടെ ചൊവ്വയുമായി കൂടുതല്‍ അടുത്തിരിക്കുകയാണ്. അതോടൊപ്പം ഈ നേട്ടം കൈവരിക്കുന്ന പ്രഥമ ഏഷ്യന്‍ രാജ്യമായി ഭാരതം മാറുകയും ചെയ്തിരിക്കുന്നുവെന്നത് അഭിമാനകരമാണ്. ലോകം ഭാരതത്തെ ഉറ്റു നോക്കുന്ന സന്ദര്‍ഭത്തില്‍ ഈ നേട്ടം മറ്റൊരു നാഴികകല്ലായി അതിന്റെ പ്രതാപത്തിലേക്കുള്ള വഴിത്താരയില്‍ സ്ഥാനം പിടിക്കുമെന്നും ഡോ: വൈദ്യ പറഞ്ഞു.

Filed in

Photos: RSS Swayamsevaks at Post-Flood relief works at Jammu and Kashmir

RSS congratulates ISRO and Indian Government on Mangalyaan achievement

Related posts