9:14 am - Wednesday September 20, 2017

സി.പി.എം അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി ആര്‍.എസ്‌.എസ്‌ പ്രതിഷേധം

rss3

കണ്ണൂരിലെ ആര്‍.എസ്‌.എസ്‌ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ ഇ.കെ മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ആര്‍.എസ്‌.എസ്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്‌ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും നൂറുക്കണക്കിനു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കണ്ണൂര്‍ വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ എ.വേലായുധന്‍, ഹോസ്ദുര്‍ഗ്‌ താലൂക്ക്‌ സഹകാര്യവാഹ്‌ വി.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലകളിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും നൂറുക്കണക്കിനു സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും സംഘപ്രസ്ഥാനങ്ങളിലേക്കൊഴുകുന്നത്‌ തടയുവാനും ഭീതി വളര്‍ത്തുവാനും ഉള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് എ.വേലായുധന്‍ പറഞ്ഞു.

rss2

News Feed
Filed in

ആര്‍എസ്‌എസ് എറണാകുളം ജില്ലാ കാര്യാലയത്തിന് നേരെ എന്‍ഡി‌എഫ് അക്രമം

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

Related posts