9:27 am - Wednesday September 20, 2017

ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം : ഡോ. മോഹന്‍ ഭാഗവത്

ഭാരതത്തിന്റെ മുന്‍ നിര ശാസ്ത്രജ്ഞന്മാരിലൊരാളും അസംഖ്യം മനസ്സുകളെ പ്രോജ്ജ്വലിപ്പിക്കുകയും ചെയ്ത മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തോടെ ഭാരതത്തിനു അതിന്റെ ഏറ്റവും ഉത്തമനായ പുത്രനെയാണ് നഷ്ടമായത്. ശാസ്ത്രജ്ഞനെന്ന നിലയില്‍ പ്രതിരോധ മേഖലയില്‍ ഒട്ടനവധി സംഭാവനകള്‍ നല്‍കുകയും രാജ്യതന്ത്രജ്ഞനെന്ന നിലയില്‍ ശ്ലാഘ്യമായ രീതിയിലുള്ള കൃത്യനിര്‍വ്വഹണത്തിലൂടെ രാഷ്ട്രപതിപദത്തിന്റെ യശസ്സ് ഉയര്‍ത്തുകയും ചെയ്ത അദ്ദേഹം ഭാരതത്തെ അഭിമാനം കൊള്ളിച്ചു.

ക്ഷേത്രനഗരിയായ രാമേശ്വരത്തിലെ തികച്ചും അപ്രസക്തനായിരുന്ന ബാലനില്‍ നിന്നും ഭാരതത്തിന്റെ 11-ാം രാഷ്ട്രപതിയായി ഉയര്‍ന്ന അബ്ദുള്‍ കലാമിന്റെ ജീവിതം അസാധാരണമായ ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും മുന്നിട്ടു നില്‍ക്കുവാനുള്ള അഭിവാഞ്ഛയുടെയും കഥപറയുന്നതാണ്. അദ്ദേഹത്തിന്റെ ജീവചരിതം ഭാരതത്തെ ലോകത്തിലെ തന്നെ മിസൈല്‍ സാങ്കേതികവിദ്യയുടെ തലപ്പത്തെത്തിച്ച അഗ്നി, പൃഥ്വി, ആകാശ്, തൃശൂല്‍, നാഗ് മിസൈലുകളുടേത് കൂടിയാണ്. ഭാരതത്തിന്റെസമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിലും യുവത്വത്തിന്റെ നിപുണതയിലും അടിയുറച്ച് വിശ്വസിച്ചിരുന്ന അദ്ദേഹം ഭാരതം വിദ്യാസമ്പന്നവും സുശക്തവുമാകണമെന്ന് ആഗ്രഹിച്ചു.

അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. ഈ അവസരത്തില്‍ മുഴുവന്‍ രാഷ്ട്രവുമായി ദുഖം പങ്കുവെക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

– ഡോ : മോഹന്‍ ഭാഗവത്‌, സര്‍സംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം
– സുരേഷ് ജോഷി, സര്‍കാര്യവാഹ്, രാഷ്ട്രീയ സ്വയംസേവക സംഘം

Press Release

Press Release

IMG-20150728-WA0016

Filed in

Dr APJ Abdul Kalam Passes away; RSS pays tributes

Bharat has lost one of her greatest sons : Mohan Bhagwat

Related posts