6:27 am - Tuesday November 21, 2017

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ കെ. പെരച്ചന്‍ അന്തരിച്ചു

കോഴിക്കോട് : മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ പെരച്ചേട്ടന്‍ എന്ന കെ.പെരച്ചന്‍ (88) അന്തരിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആര്‍.എസ്.എസ് വിഭാഗ് കാര്യാലയമായ മാധവ കൃപയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ഏതാനും മാസങ്ങളായി തീരെ അവശനായിക്കഴിയുകയായിരുന്നു പെരച്ചേട്ടന്‍.

1950-കളുടെ തുടക്കത്തില്‍ സംഘത്തിന്റെ പ്രചാരകനായി സമാജ സേവനം ആരംഭിച്ച ഇദ്ദേഹം കേരളത്തിലെ ആദ്യകാല പ്രചാരകന്മാരില്‍ ഒരാളാണ്. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് തന്റെ പൊതു ജീവിതം തുടങ്ങിയതെങ്കിലും സംഘ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി സ്വയംസേവകനാകുകയായിരുന്നു. കേരള ടെക്‌സ്റ്റെയില്‍സിലെ ജോലി രാജിവെച്ചതിനു ശേഷം സംഘത്തിന്റെ പ്രചാരകനായി. വയനാട്, പട്ടാമ്പി, പെരുമ്പാവൂര്‍, ചേര്‍ത്തല, പയ്യന്നൂര്‍ എന്നിങ്ങനെ കേരളത്തിന്റെ പലഭാഗങ്ങളിലും പ്രവര്‍ത്തിച്ചു.അടിയന്തരാവസ്ഥകാലത്ത് കോഴിക്കോട് നടക്കാവിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ വെച്ച് അറസ്റ്റിലാകുകയും ജയില്‍ വാസം അനുഷ്ഠിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥയ്ക്കു ശേഷം കോഴിക്കോട് കേണ്ട്രമാക്കി പ്രവര്‍ത്തിച്ചു വന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12 മണിയോടെ മാങ്കാവ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.j2 j1

 

News Feed
Filed in

Dr APJ Abdul Kalam offered tributes to RSS Founder Dr Keshav Baliram Hedgewar at ‘Smruti Mandir’ Nagpur

ശാസ്ത്രശാഖകളുടെ സംയോജനമാണ് ഇന്നത്തെ ആവശ്യം: ഡോ. കലാം

Related posts