6:07 am - Friday July 21, 2017

വിവിധ സംഘപ്രസ്ഥാനങ്ങളുടെ കാര്യാലയങ്ങള്‍ക്കു നേരെ സി.പി.എം അക്രമം തുടരുന്നു

വടകര ആര്‍എസ്എസ് ജില്ലാ കാര്യാലയം സിപിഎമ്മുകാര്‍ തകര്‍ത്തു വടകര: ആര്‍എസ്എസ് വടകര ജില്ലാ കാര്യാലയം സിപിഎമ്മുകാര്‍ തകര്‍ത്തു. വടകര നാരായണ നഗറിലെ ഹെഡ്‌ഗേവാര്‍ ഭവനു നേരെയാണ് സിപിഎം അക്രമം ഉണ്ടായത്. അക്രമത്തില്‍ കാര്യാലയത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്യാലയത്തിന് അകത്ത് കയറിയ സിപിഎമ്മുകാര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. കാര്യാലയത്തിലുണ്ടായിരുന്ന മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു (32), നിധീഷ് (27), അനന്തു (27) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. അക്രമികളെ പോലീസെത്തി ലാത്തി വീശി ഓടിക്കുകയായിരുന്നു. സിപിഎം പ്രതിഷേധ പ്രകടനം കഴിഞ്ഞ് പോകുന്നവരാണ് സംഘടിച്ചെത്തി അക്രമം നടത്തിയത്. അക്രമത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊട്ടിയൂര്‍ തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി ഓഫീസുകള്‍ക്ക് നേരെയും സിപിഎം അക്രമം ഉണ്ടായി. ബിജെപി, ബിഎംഎസ് കൊടിമരങ്ങളും പ്രചരണ ബോര്‍ഡുകളും വ്യാപകമായി തകര്‍ത്തു. ബിജെപി ചെറുവണ്ണൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ്, മണക്കടവ് ബൂത്ത് കമ്മിറ്റി ഓഫീസ്, വടകര മണ്ഡലം കമ്മിറ്റി ഓഫീസ് എന്നിവയ്ക്ക് നേരെയാണ് അക്രമമുണ്ടായത്.

ABVP Office Kozhikkode

ഇന്നു (9 June 2017) രാവിലെ കോഴിക്കോട് എ.ബി.വി.പി ഓഫീസിനു നേരെയും അക്രമമുണ്ടായി. ഓഫീസിനു അകത്തേക്ക് പ്രവേശിച്ച അക്രമികള്‍ ഫര്‍ണ്ണിച്ചറുകളും മറ്റു വസ്തുക്കളും തകര്‍ത്തു.

 

BJP Cheruvannur Area Committee Office (Kozhikkode District)

Filed in

RSS, BJP, BMS, ABVP offices in Kerala were wrecked by communist goons

Related posts