3:13 pm - Tuesday December 16, 2442

ആർ.എസ്‌.എസ്‌ പഞ്ചാബ്‌ പ്രാന്ത സഹസംഘചാലകനു നേരെ അജ്ഞാതർ വെടിയുതിർത്തു.

ജലന്ദർ : ആർ.എസ്‌.എസ്‌ പ്രാന്ത സഹസംഘചാലക്‌ ബ്രിഗേഡിയർ (റിട്ട) ജഗദീഷ്‌ ഗഗ്‌നേജയ്ക്കു നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു. കുടുംബസമേതം ജലന്ദറിലെ മാർക്കറ്റിലെത്തിയ ജഗദീഷ്‌ജിക്കു നേരെ രാത്രി 8.15 നാണു അക്രമം ഉണ്ടായത്‌. തൊട്ടടുത്ത പട്ടേൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ അടിയന്തരശസ്ത്രക്രിയക്ക്‌ വിധേയനാക്കി. ഉദരഭാഗത്ത്‌ 3 തവണ വെടിയേറ്റ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്‌. വിവരമറിഞ്ഞ്‌ നൂറുക്കണക്കിനു പ്രവർത്തകരും കാര്യകർത്താക്കളും ആശുപത്രിപരിസരത്ത്‌ തടിച്ചുകൂടിയിട്ടുണ്ട്. അദ്ദേഹം എത്രയും പെട്ടെന്ന് അപകടനില തരണം ചെയ്യുവാൻ പ്രാർത്ഥിക്കുക.

News Feed
Filed in

Attempt To Convert Hindus Into Islam In Tamilnadu Foiled By Hindu Seer

ഗോസംരക്ഷണമെന്നപേരിൽ അക്രമമഴിച്ചുവിടുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം : RSS സർകാര്യവാഹ്

Related posts