3:03 pm - Thursday August 24, 0322

ഭൗതിക വികസനത്തെക്കാള്‍ ആന്തരിക വികാസം അനിവാര്യം : സഞ്ജയന്‍

തിരുവനന്തപുരം : ഭൗതിക വികസനത്തേക്കാള്‍ ആത്മീയതയിലൂന്നിയ ആന്തരിക വികാസമാണ് അനിവാര്യമെന്ന് രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്തീയകാര്യകാരി സദസ്യന്‍ ആര്‍. സഞ്ജയന്‍. ബാലവികാസ കേന്ദ്രമായ സമന്വയ സമിതിയുടെ സംസ്ഥാന കാര്യകര്‍തൃ ശിബിരത്തിന്റെ ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസനത്തെക്കുറിച്ചാണ് ഇപ്പോള്‍ എവിടെയും സംസാരം. പാലങ്ങളും റോഡുകളും വിമാനത്താവളങ്ങളും വന്നാല്‍ എല്ലാമായെന്നാണ് നാം കരുതുന്നത്. മനുഷ്യ വികാസത്തെക്കുറിച്ച് നാം ചിന്തിക്കുന്നതേയില്ല. വ്യക്തി വികാസം നേടിയ സമൂഹമുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന് ചിരന്തനമായി നിലനില്‍ക്കുവാന്‍ കഴിയുകയുള്ളൂ. അതിന്റെ കുറവുകൊണ്ടാണ് കുടുംബ ശൈഥില്യത്തിലേക്കും ലഹരിമരുന്ന് ഉപയോഗത്തിലേക്കും സമൂഹം വഴിമാറുന്നത്.

‘പരോപകാരമേ പുണ്യം പാപമേ പരപീഡനം’ എന്ന മന്ത്രമാണ് പൂര്‍വ്വികള്‍ നമ്മെ പഠിപ്പിച്ചത്. ത്യാഗവും സേവനവുമാണ് ഭാരതത്തിന്റെ കൊടിയടയാളമെന്നും വഴിതെറ്റിയ ബാല്യങ്ങളെ ശിക്ഷണ മാര്‍ഗ്ഗത്തിലൂടെ നേരെയാക്കുവാന്‍ അമ്മ മനസ്സോടെ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര ഭാരതത്തിലെ വനവാസി മേഖല പൂര്‍ണമായും നക്‌സലൈറ്റുകളുടെ പിടിയിലാണ്. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഷ്ടതയനുഭവിക്കുന്ന വനവാസി സഹോദരങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് നക്‌സല്‍ ഗ്രൂപ്പുകള്‍ക്ക് അവിടെ കയറിപ്പറ്റുവാന്‍ കഴിഞ്ഞത്. ഇത് മുതലെടുക്കുന്നത് വൈദേശിക കൃസ്ത്യന്‍ മിഷനറിമാരാണ് നകസ്‌ലൈറ്റുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ആറ്റുകാല്‍ അംബ ആഡിറ്റോറിയത്തില്‍ നടന്ന ശിബിരം കവി. പി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബാലികാവികാസകേന്ദ്രം സമന്വയ സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ. ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രാന്തീയ സേവാ പ്രമുഖ് എം. വിനോദ്, ബാലവികാസ കേന്ദ്രം സമന്വയ സമിതി സെക്രട്ടറി ആര്‍. സജീവന്‍, സമിതി അംഗം ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Filed in

‘Come, Lets Join Hands in Serving the Nation’: RSS Sarasanghachalak Mohan Bhagwat calls Youth at Yuva Sankalp Shivir

രാജ്യത്തിന്റെ വിജയത്തിന് രാഷ്ട്രഭക്തിയുള്ള ജനത വേണം: ആര്‍എസ്എസ്

Related posts