3:13 pm - Sunday December 16, 2384

ലോകത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ സംഘപ്രവര്‍ത്തനം അനിവാര്യം : സ്വാമി അമൃതകൃപാനന്ദ പുരി

കാഞ്ഞങ്ങാട്: ലോകത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ സംഘപ്രവര്‍ത്തനം അനിവാര്യമെന്ന് കണ്ണൂര്‍ അമൃതാനന്ദമയി മഠാധിപതി
സ്വാമി അമൃതകൃപാനന്ദ പുരി പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് സംഭാഗ് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് പി.ആര്‍. ശശിധരന്‍ ചടങ്ങില്‍ മുഖ്യഭാഷണം നടത്തി. ആര്‍.എസ്.എസിന്റെ വളര്‍ച്ചയില്‍ സംഘശിക്ഷാ വര്‍ഗിനു അതീവ പ്രാധാന്യമാണുള്ളത്. ശാഖാപദ്ധതിയുടെ നിര്‍വ്വഹണത്തിനുള്ള സ്ഥാനീയ പ്രവര്‍ത്തകരെ സൃഷ്ടിക്കുക എന്നതാണ് വര്‍ഗിലൂടെ ലക്ഷ്യമിടുന്നത്. 120 കോടി ജനങ്ങളിലേക്കും സംഘപ്രവര്‍ത്തനം എത്തിക്കുവാനാവശ്യമായ ആയിരക്കണക്കിനു സംഘപ്രവര്‍ത്തകരെ സൃഷ്ടിക്കുക എതാണ് വര്‍ഗ്ഗിന്റെ ഉദ്ദേശം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് വളരുന്ന സംഘപ്രവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുക എതാണ് സംഘശിക്ഷാവര്‍ഗിലൂടെ പ്രശിക്ഷണം നേടുവരില്‍ നിന്നും സംഘം പ്രതീക്ഷിക്കുന്നതെന്നും പി. ആര്‍ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.
സ്വാഗത സംഘം ചെയര്‍മാന്‍ കെ. ഉമേഷ് കാമത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹ് ടി. സുബ്ബുറാവു, വര്‍ഗ് അധികാരി കെ. രാധാകൃഷ്ണന്‍ നരിക്കോട്, എസ്. സേതുമാധവന്‍, സ്വാമി പ്രേമാനന്ദ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രഥമവര്‍ഷ സംഘശിക്ഷ വര്‍ഗിനു വിളംബരം കുറിച്ച് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം, കുന്നുമ്മല്‍, ഹോസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ നിാരംഭിച്ച ഘോഷയാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പാലക്കാട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള സ്ഥലങ്ങളില്‍ നിന്നായി 463 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുക്കുന്നത്. മെയ് 11 ന് രാവിലെ വര്‍ഗ് സമാപിക്കും. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഥമ വര്‍ഷ സംഘ ശിക്ഷാവര്‍ഗിനു കാഞ്ഞങ്ങാട് വീണ്ടും ആതിഥ്യമരുളുന്നത്.

News Feed
Filed in

Janam TV launched in Kochi on Sunday.

ആര്‍. എസ്. എസ്. ശാഖയിലൂടെ സമാജസേവനസംസ്‌കാരം ലഭിക്കുന്നു: പി. ഇ. ബി. മേനോന്‍

Related posts