3:13 pm - Friday December 16, 2489

ഗോസംരക്ഷണമെന്നപേരിൽ അക്രമമഴിച്ചുവിടുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം : RSS സർകാര്യവാഹ്

കൃഷി ആധാരിതരാഷ്ട്രമായ ഭാരതത്തിന്‍റെ കാർഷികമേഖലയ്ക്ക്‌  അടിസ്ഥാനമായിട്ടുള്ളത് സ്വദേശി പശു ഇനങ്ങളാണ്‌.  രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അമിതമായ പ്രയോഗത്താൽ ലോകം പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ ഗോ ആധാരിത ജൈവകൃഷിയെക്കുറിച്ച് പ്രതീക്ഷ ഉയരുകയാണ്. ഗോ സേവയിലും ഗോരക്ഷയിലും ഹിന്ദുക്കളുടെയും ഇതരസമൂഹങ്ങളുടെയും ശ്രദ്ധ പതിയേണ്ടതുണ്ട്‌. അതുകൊണ്ടാണ് മഹാത്മാഗാന്ധി, ആചാര്യ വിനോബാ ഭാവെ, മദൻ മോഹൻ മാളവ്യ തുടങ്ങിയവരെപ്പോലുള്ള  ശ്രേഷ്ഠവ്യക്തികൾ ഗോസംരക്ഷണത്തെ ജീവിതത്തിന്‍റെ ഭാഗമാക്കിയത്‌.

പല സ്ഥലങ്ങളിലും ഛിദ്രശക്തികൾ ഗോരക്ഷയുടെ പേരുപറഞ്ഞ്  നിയമം കൈയിലെടുക്കുകയും ഹിംസയിലൂടെ സാമാജികഐക്യം തകർക്കുവാൻ പരിശ്രമിക്കുകയും  ചെയ്യുന്നുണ്ട്. അതുകാരണം “ഗോരക്ഷ”, “ഗോസേവാ” എന്നീ പവിത്രമായ കാര്യങ്ങളെപ്പറ്റി ആശങ്കയുയരാനിടയാകുന്നുണ്ട്. ഗോരക്ഷയുടെ പേരിൽ നിന്ദ്യമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന
വിരലിലെണ്ണാവുന്നവര്‍ മാത്രമായ അവസരവാദികളെ
ഗോസംരക്ഷണത്തിൽ മുഴുകിയ ദേശസ്നേഹികളുമായി കൂട്ടിക്കെട്ടരുതെന്നും ഇത്തരം അവസരവാദികളുടെ മുഖംമൂടി അനാവരണം ചെയ്ത്‌ അവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും രാഷ്‌ട്രീയ സ്വയംസേവക സംഘം ഈ നാട്ടിലെ ജനങ്ങളോട്‌ അഭ്യർത്ഥിക്കുന്നു. ഛിദ്രശക്തികൾക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്നും യഥാർത്ഥ ഗോസംരക്ഷകർക്ക്‌ യാതൊരു ബുദ്ധിമുട്ടും കൂടാതെ പ്രവർത്തിക്കാനുള്ള അവസരമൊരുക്കണമെന്നും സംസ്ഥാന സർക്കാരുകളോടും അഭ്യർത്ഥിക്കുന്നു.

രാഷ്‌ട്രീയ സ്വയംസേവക സംഘം – പ്രസ്താവന
– ഡോ. മൻമോഹൻ വൈദ്യ
(അഖില ഭാരതീയ പ്രചാർ പ്രമുഖ്‌)

 Statement of Sh Suresh Bhayyaji

News Feed
Filed in

ആർ.എസ്‌.എസ്‌ പഞ്ചാബ്‌ പ്രാന്ത സഹസംഘചാലകനു നേരെ അജ്ഞാതർ വെടിയുതിർത്തു.

RSS Sarakaryavah Bhaiyyaji Joshi’s statement Condemning the atrocities in the name of Caste

Related posts