3:08 pm - Tuesday October 20, 6471

ഭാരതത്തിലെ യുവാക്കള്‍ ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തരെന്ന് ഡോ മോഹന്‍ ഭാഗവത്

ഭാരതത്തിലെ യുവാക്കള്‍ ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തരെന്ന് ഡോ മോഹന്‍ ഭാഗവത്

  1. വ്യക്തിവാദത്തിന്റെയും അസ്തിത്വവാദത്തിന്റെയും ഈ കാലഘട്ടത്തില്‍ ലോകത്തിനെ നയിക്കുവാന്‍ ഭാരതത്തിനു മാത്രമേ സാധിക്കുവെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. രണ്ടുദിവസമായി എറണാകുളം ഭാസ്‌കരീയത്തില്‍ നടന്നുവരുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി ശിബിരത്തിന്റെ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ള ചിന്താധാരകള്‍ ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ആത്മാവിനെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ചിന്തിച്ചത് ഭാരതീയരാണ്. എല്ലാവരെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും ഭാരതം തന്നെ. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ചിന്താധാരകളെയും അംഗീകരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ദുരഭിമാനവും ഭയവും മൗലികവാദത്തെ വളര്‍ത്തുന്നു. കാശ്മീരിലെ യുവാക്കള്‍ കല്ലെറിയുന്നവരായതിനു കാരണം അവരെ തെറ്റായരീതിയില്‍ നയിച്ചതുകൊണ്ടാണ്. യുവാക്കള്‍ ഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നവരാണ്.
    അവരെ ശരിയായ പാതയില്‍ കൊണ്ടുവരാന്‍ ശ്രമമുണ്ടാകണം. ജീവിതവിജയം നേടുകയെന്നതു മാത്രമല്ല അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ യുവാക്കള്‍ക്ക് സാധിക്കണം. ഭാരതം ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രമാണെന്നും സമന്വയത്തിന്റെ സന്ദേശമാണ് നമുക്ക് ഉയര്‍ത്തിക്കാട്ടാനുള്ളതെന്നും അതിനായി യുവാക്കള്‍ പരിശ്രമിക്കണമെന്നും മോഹന്‍ ഭാഗവത് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.
    ആര്‍.എസ്.എസ്ദക്ഷിണ ക്ഷേത്ര സംഘചാലക് വന്നിയരാജന്‍, കേരള പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. കേരളത്തിലെ 37 സംഘജില്ലകളില്‍ നിന്നായി തെരെഞ്ഞെടുത്ത ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ശിബിരത്തില്‍ പങ്കെടുത്തത്.

Photo Caption : From Left Dr. V Narayanan, Dr. Mohan Bhagwat, Vanniyarajan, P.E.B. Menon

Filed in

CRIME AND REDEMPTION : TOI Article on Rashtriya Swayamsevak Sangh

ഭാരതത്തിലെ യുവാക്കള്‍ ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തരെന്ന് ഡോ മോഹന്‍ ഭാഗവത്

Related posts