3:13 pm - Thursday December 17, 1108

നാടിന്റെ പൈതൃകം സംരക്ഷിക്കാന്‍ സംസ്‌കൃതിയുള്ള സമൂഹത്തെ കെട്ടിപ്പടുക്കണം: കുമ്മനം

മാവുങ്കാല്‍ : നാടിന്റെ പൈതൃകം കാക്കാന്‍ സംസ്‌കൃതിയുള്ള ജനസമൂഹത്തെ കെട്ടിപ്പടുക്കണമെന്ന് ആറന്മുള സമരനായകന്‍. കാഞ്ഞങ്ങാട്  മാവുങ്കാല്‍ വിശ്വകര്‍മ്മ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംസ്‌കൃതി വെല്‍ഫയര്‍ ട്രസ്റ്റിന്റെ രാമായണസത്രം സംസ്‌കൃതി പുരസ്‌കാര ചടങ്ങില്‍ പ്രഥമ സംസ്‌കൃതി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. ആറന്മുളയില്‍ ഇത്തരത്തിലുള്ള ജനസമൂഹമാണ് നാടിനെ രക്ഷിച്ചത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ തന്റെ കഷ്ടപ്പാടുകളാണെന്നുള്ള തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നിങ്ങള്‍ നല്‍കിയ ഈ പുരസ്‌കാരം ഞാനെന്ന വ്യക്തിക്കല്ല. അങ്ങനെ ചിന്തിക്കുന്നുമില്ല. എന്തെങ്കിലും നേടാന്‍ ചെയ്യുന്നത് ധന്യമായ പ്രവര്‍ത്തിയല്ല. ഒന്നും എടുക്കാതെ എല്ലാം കൊടുത്ത് ജീവിക്കാനാണ് ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്kummanam speaks. ഇതാണ് ഭാരത സങ്കല്‍പ്പവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണ്ട് സമ്പത്തില്ലെങ്കിലും സംസ്‌കാരമുണ്ടായിരുന്നെന്നും ഇന്ന് സമ്പത്ത് കൈ വന്നപ്പോള്‍ ജനങ്ങളിലെ സംസ്‌കാരം കൈമോശം വന്നതായും അനുഗ്രഹ പ്രഭാഷണം നടത്തിയ ആനന്ദാശ്രമം സ്വാമി സുകുമാരാനന്ദ പറഞ്ഞു. ഇന്ന് പലര്‍ക്കും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സമയമില്ല. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ കാണാതെ ഓരോ വ്യക്തിയും തന്നിലേക്ക് തന്നെ ചുരുങ്ങുന്നതായും സ്വാമിജി പറഞ്ഞു. തുടര്‍ന്ന് സംസ്‌കൃതിയുടെ വനപര്‍വ്വം പദ്ധതി കുമ്മനം രാജശേഖരന്‍ വാര്‍ഡംഗം കെ.ബാലകൃഷ്ണന് അശോക മരത്തിന്റെ തൈ നല്‍കി ഉദ്ഘാടനം ചെയ്തു.

Filed in

Senior RSS pracharak Shri. K. Perachen passes away

പ്രഥമ സംസ്‌കൃതി പുരസ്‌കാരം കുമ്മനം രാജശേഖരന് സമര്‍പ്പിച്ചു

Related posts