5:32 pm - Monday August 21, 2017

ആറന്മുള സുപ്രീംകോടതി വിധി – മുഖ്യമന്ത്രി രാജിവെക്കണം: കുമ്മനം രാജശേഖരന്‍

ആലപ്പുഴ: ആറന്മുള വിമാനത്താവളത്തിന് എതിരെ സുപ്രീംകോടതി വിധിച്ചിട്ടുള്ള സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജനങ്ങളോട് മാപ്പ് പറയണമെന്നും തല്‍സ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്നും ആറന്മുള പൈതൃക ഗ്രാമകര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജഖേശരന്‍ പ്രസ്ഥാവിച്ചു.

പരസ്യമായി 13 നിയമങ്ങള്‍ ലംഘിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 10 ശതമാനം ഷെയര്‍ സര്‍ക്കാര്‍ എടുത്തു. തോടും കുളവും പുറംപോക്കും കെ.ജി.എസ് കമ്പിനിക്ക് പതിച്ച് നല്‍കാന്‍ തയ്യാറായി. നിയമവിരുദ്ധമായ ഒട്ടേറെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

നിയമ യുദ്ധങ്ങളില്‍ എല്ലാം കെ.ജി.എസ് ഗ്രൂപ്പ് പരാജയപ്പെട്ടു. ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും അന്നം, വെള്ളം, മണ്ണ് തുടങ്ങിയവ മുട്ടിക്കുന്നതുമായ പദ്ധതിക്ക് എതിരെ കഴിഞ്ഞ 10 വര്‍ഷമായി ആറന്മുളയില്‍ നടന്ന് വരുന്ന ഐതിഹാസികമായ ജനകീയ മുന്നേറ്റത്തിന്റെ വിജയമാണ് ഈ വിധി. കേരള സര്‍ക്കാരിന്റെ എന്‍.ഒ.സി ലഭിച്ചിട്ടില്ലാത്ത ഒരു പ്രോജക്ടിന് എങ്ങനെയാണ് കേന്ദ്ര പരിസ്ഥിതി-പ്രതിരോധ-വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി നേടിയത് എന്നുള്ളതിനെക്കുറിച്ച് വിശദവും വിദഗ്ധവുമായ അന്വേഷണം നടത്തണം. പരിസ്ഥിതി ആഘാത പഠനം ഉത്തരവാദിത്വപ്പെട്ട ഏജന്‍സിയല്ല നടത്തിയത്. പദ്ധതിക്ക് വേണ്ടി സമര്‍പ്പിച്ച രേഖകള്‍ എല്ലാം അവിശ്വസനീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ട്. ആറന്മുളയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി നടന്നിട്ടുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണ്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ വൈകിയ വേളയില്‍ എങ്കിലും ആറന്മുള വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം. മിച്ച ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി പ്രദേശത്തെ 232 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. നികത്തിയ പുഴയും ചാലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

 

 

News Feed
Filed in

ആറന്മുള ഗ്രാമത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Supreme Court rejected the KGS Group’s appeal against the cancellation of environmental clearance

Related posts