3:16 pm - Thursday January 20, 7757

ആറന്മുള ഗ്രാമത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

21 നവംബര്‍ 2014, ന്യൂഡല്‍ഹി :  ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയില്‍ കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. പരിസ്ഥിതി അനുമതി നിഷേധിച്ച ട്രൈബ്യൂണല്‍ ഉത്തരവ് കോടതി ശരിവച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തിയ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന കണ്ടെത്തല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ശരിവച്ചു.  ഹരിത ട്രൈബ്യൂണലിന്റെ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് എല്ലാ പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കും ശേഷമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചതെന്നും ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു കെജിഎസിന്റെ വാദം.

വ്യക്തമായ പരിസ്ഥിതി ആഘാത പഠനമോ, മാനദണ്ഡങ്ങളനുസരിച്ചു സമീപവാസികളുടെ അഭിപ്രായം കേട്ടു തെളിവെടുപ്പോ നടത്തിയില്ലെന്നും ഇവ പരിസ്ഥിതി അനുമതി നിഷേധിക്കുന്നതിനു മതിയായ കാരണങ്ങളാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷണം നടത്തിയിരുന്നു. തെറ്റായ വിവരങ്ങള്‍ കാണിച്ചാണു പരിസ്ഥിതി അനുമതി നേടിയതെന്നും നെല്‍വയല്‍, നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചുവെന്നുമുള്ള ഹര്‍ജിക്കാരുടെ ആരോപണം തെളിഞ്ഞുവെന്നും ട്രൈബ്യൂണല്‍ വിധിയില്‍ പറഞ്ഞിരുന്നു.

തണ്ണീര്‍ത്തട നിയമ ലംഘനം ഉള്‍പ്പെടെ നിരവധി ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പ് വിമാനത്താവളം നിര്‍മിക്കാന്‍ ഒരുങ്ങിയത്.  യുണെസ്‌കോവിന്റെ പൈതൃക ഗ്രാമങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള ആറന്മുളയുടെ ജൈവവൈവിധ്യത്തെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി തകര്‍ത്തെറിയുമെന്നും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രമുള്‍പ്പെടെയുള്ളവയ്ക്ക് ഭീഷണിയാകുമെന്നും വന്നതോടെ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനെ ആറന്മുളയെ രക്ഷിക്കുക എന്ന ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. ഇതിനായി ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രൂപീകരിക്കുകയും കുമ്മനം രാജശേഖരനെ സംയോജകനായി നിശ്ചയിക്കുകയും ചെയ്തു
aranmula242201344720170നാനാ ജാതി-മതസ്ഥരെയും രാഷ്ട്രീയക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്താനായുള്ള അന്തിമ പോരാട്ടമാണ് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി നടത്തിവന്നത്. ശബരിമല ഭക്തര്‍ക്ക് ഏറെ ഉപകരിക്കും എന്ന വാദവുമായി ആരംഭിച്ച പദ്ധതി ഉദ്ദേശിച്ച ജനപിന്തുണ ലഭിക്കാത്തതിനാല്‍ അവസാനം തദ്ദേശീയരായ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനായിപ്രവാസികള്‍ക്കു വേണ്ടിയെന്ന് മാറ്റി പ്രചരണം നടത്തിനോക്കി.  കമ്പനിക്ക് സ്വാര്‍ത്ഥതാല്‍പ്പര്യം മാത്രമയുള്ളുവെന്ന തിരിച്ചറിഞ്ഞ ജനങ്ങള്‍  കമ്പനിയുടെ ലക്ഷ്യത്തിനു തടസ്സമാവുകയായിരുന്നു. ആറന്മുളയുടെ രക്ഷയ്ക്കു വേണ്ടി നൂറിലധികം ദിനങ്ങള്‍ പിന്നിട്ട സത്യാഗ്രഹ സമരത്തില്‍ കേരളത്തിലെ നാനാവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാരംഗത്തെ പ്രമുഖര്‍ പിന്തുണയുമായെത്തിയിരുന്നു.

Filed in

കേവലം ഭരണാധികാരം കൈമുതലാക്കി രാഷ്‌ട്രത്തെ ഉന്നതിയിലേക്ക്‌ എത്തിക്കുക സാധ്യമല്ല: ജെ നന്ദകുമാര്‍

ആറന്മുള സുപ്രീംകോടതി വിധി – മുഖ്യമന്ത്രി രാജിവെക്കണം: കുമ്മനം രാജശേഖരന്‍

Related posts