3:08 pm - Monday October 18, 0821

ദുരിത ഭൂമിയില്‍ സഹായ ഹസ്തവുമായി കാഞ്ഞങ്ങാട് സേവാഭാരതി

DSC01107 ചിത്താരി കടപ്പുറം/കാഞ്ഞങ്ങാട് : ഏതാനും ആഴ്ച്ചകളായി രൂക്ഷമായ കടല്‍ക്ഷോഭത്താല്‍ ദുരിതമനുഭവിക്കുന്ന ചിത്താരി കടപ്പുറം നിവാസികള്‍ക്ക് സാന്ത്വനമായി സേവാഭാരതിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും പ്രവര്‍ത്തകര്‍. 215-ലധികം കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്താണ് സേവാഭാരതി മാതൃക കാട്ടിയത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അനവധി വീടുകള്‍ക്ക് നാശം സംഭവിക്കുകയും തെങ്ങുകള്‍ കടപ്പുഴകുകയും ചെയ്തു. കിലോമീറ്ററുകള്‍ നീളത്തില്‍ തീരം പൂര്‍ണ്ണമായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 2004-ലാണ് ഇതിലും രൂക്ഷമായ കടലാക്രമണം ഉണ്ടായത്. കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന നിരന്തരമായ ആവശ്യം അധികൃതര്‍ കണ്ടമട്ടില്ല. മുഴുവന്‍ സമൂഹത്തിനും മാതൃകയാണ് സേവാഭാരതിയുടെ സേവന പ്രവര്‍ത്തനമെന്ന് ആര്‍.എസ്.എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന്‍ പറഞ്ഞു.

സേവാഭാരതി DSC01138അദ്ധ്യക്ഷന്‍ സി.കെ. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി കെ.വി ലക്ഷ്മണന്‍, സെക്രട്ടറി രാധാകൃഷ്ണന്‍, ആര്‍.എസ്.എസ് കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് കെ.വി.ഉണ്ണികൃഷ്ണന്‍, ഹോസ്ദുര്‍ഗ് താലൂക്ക് കാര്യവാഹ് കെ. പവിത്രന്‍എന്നിവര്‍ സംബന്ധിച്ചു.

News Feed

Hindu homes and temples welcome Ramayana masam

കുട്ടികളെ കടത്തിയ സംഭവം: അനാഥാലയത്തിനെതിരേ കേസെടുക്കും

Related posts