9:18 am - Wednesday September 20, 2017

സ്വച്ഛഭാരത് സന്ദേശവുമായി സേവാഭാരതിയുടെ ശുചീകരണ പ്രവര്‍ത്തനം

കോട്ടയം : മെഡിക്കല്‍ കോളജില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സേവാ യജ്ഞം നടന്നു. ജില്ലയിലെ ആയിരത്തോളം ആര്‍.എസ്.എസ് സ്വയംസേവകര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ജില്ലാ കളക്ടര്‍ U.V ജോസ് ഐ.എ.എസ് സംബന്ധിച്ചു.

സേവാഭാരതി കോട്ടയം ജില്ലാ കമ്മറ്റിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയും,സേവാഭാരതി കോട്ടയവും സംയുക്തമായി ആരോഗ്യദര്‍ശന്‍ 2016-ന് രൂപം നല്‍കിയിരിക്കുന്നു. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയും പരിസരവും ശുചീകരിച്ചുകൊണ്ട്ഇന്ന്( 2016 മാര്‍ച്ച് 6 -ന് ഞായറാഴ്ച്ച) രാവിലെ 9- മണിക്ക് ബഹു.കോട്ടയം ജില്ലാ കളക്ടര്‍ ശ്രീ.യു.വി.ജോസ് പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

തദവസരത്തില്‍ കാഷ്വാലിറ്റിയിലേക്ക് ആവശ്യമായ വീല്‍ചെയറുകള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.റ്റിജി തോമസ്‌ ജേക്കബ്ബിന് കൈമാറി. മെഡി.കോളേജ് RMO ഡോ.സാം ക്രിസ്റ്റി‍, സേവാഭാരതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ.യു.എന്‍. ഹരിദാസ്, ജില്ലാ പ്രസിഡന്‍റ് ഡോ.കൃഷ്ണന്‍ നമ്പൂതിരി, രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന പ്രതിനിധി അഡ്വ.എന്‍.ശങ്കര്‍ റാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

 

 

News Feed

മലയാള മനോരമ ലേഖനത്തിലെ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ് :ആര്‍എസ്എസ്

Cleanliness is the first step to Godliness

Related posts