3:08 pm - Thursday October 20, 6264

ഹിന്ദു ഹൃദയസാമ്രാട്ട് ശ്രീ. അശോക് സിംഗാള്‍ജിക്കു ജനസഹസ്രങ്ങളുടെ അന്ത്യാഞ്ജലി

വാസാംസിജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ

കീറിപ്പറിഞ്ഞതും പഴയതുമായ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു നാം പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതു പോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരത്തെ വെടിഞ്ഞിട്ടു പുതിയ ശരീരം സ്വീകരിക്കുന്നു… – ശ്രീമദ് ഭഗവദ് ഗീത – 2: 22

Aഹിന്ദു ഹൃദയസാമ്രാട്ട് ശ്രീ. അശോക് സിംഗാള്‍ജിക്കു ജനസഹസ്രങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ രാത്രി 9 മണിയോടെ വിശ്വ ഹിന്ദു പരിഷത്ത് കാര്യാലയത്തിലും തുടര്‍ന്ന് ഝണ്ഡേവാലയിലെ രാഷ്ട്രീയ സ്വയംസേവകസംഘം കാര്യാലയത്തിലും പൊതുദര്‍ശനത്തിനുവെച്ച  അദ്ദേഹത്തിന്റെ ഭൗതിക ദേഹം ഇന്നുവൈകുന്നേരം 5 മണിയോടെ  സംസ്‌കരിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാഷ്ട്രീയ സ്വയംസേവക സംഘം സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ എന്നിങ്ങനെ അനേകം പ്രമുഖര്‍ അദ്ദേഹത്തിനു അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

രാഷ്ട്രത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു അശോക് സിംഗാളിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിരവധിയായ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ ശക്തിസ്രോതസ്സായിരുന്നു അദ്ദേഹം. തലമുറകള്‍ക്ക് അദ്ദേഹം പ്രേരണാസ്രോതസ്സായി പ്രവര്‍ത്തിച്ചു. അശോക് സിംഗാളിന്റെ മരണം വ്യക്തിപരമായ നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അശോക്ജിയുടെ അനുഗ്രഹവും മാര്‍ഗ്ഗനിര്‍ദ്ദേശവും എല്ലായ്‌പ്പോഴും ലഭിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം സ്വയം ഒരു പ്രസ്ഥാനമായിരുന്നു. രാഷ്ട്രസേവനത്തിനായി മാറ്റിവെച്ചയാതിരുന്നു അദ്ദേഹത്തിന്റെ ജീവിതം, പ്രധാനമന്ത്രി പറഞ്ഞു.

അശോക് സിംഗാള്‍ജിയുടെ നവതി ആഘോഷത്തില്‍ തലപ്പാവ് അണിയിച്ച് ആദരിക്കുന്ന മോഹന്‍ ഭാഗവത്.

അശോക് സിംഗാളിന്റെ വേര്‍പാട് സംഘ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം കേരള സംസ്ഥാന ഘടകത്തിന്റെ നേതൃയോഗത്തില്‍ പങ്കെടുക്കുവാനായി കണ്ണൂരിലേക്കുള്ള യാത്രമധ്യേ ആയിരുന്നു മോഹന്‍ ഭാഗവതിന്റെ പത്രസമ്മേളനം.

ഞാനുള്‍പ്പെടെയുള്ള തലമുറയുമായി 1980 മുതല്‍ സിംഗാള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിര്‍ഭയനായിരുന്ന അദ്ദേഹം തികഞ്ഞ ആത്മാര്‍ത്ഥതയുള്ള മഹത് വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, സ്‌നേഹപൂര്‍ണമായ പെരുമാറ്റം എന്നിവ മാതൃകയാക്കേണ്ടവയാണ്. മികച്ച സംഘാടകനും നേതൃത്വ പാടവത്തിന് ഉടമയുമായിരുന്നു. രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായുള്ള പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ പെട്ടെന്ന് വേര്‍പാട് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, സര്‍സംഘചാലക് പറഞ്ഞു.

കടപ്പാട് : ജനം ടിവി, ജന്മഭൂമി

MM Joshi






 

News Feed
Filed in

കഥകളിലൂടെ കാര്യങ്ങള്‍ പറഞ്ഞ് ആര്‍എസ്എസ് സര്‍സംഘചാലക്

Ashok Singhal: Architect of Ram Temple movement, role model, inspiration for pracharaks – The Indian Express

Related posts