9:02 am - Monday February 26, 2018

സുശക്തമായ സമാജമാണ് രാഷ്ട്രത്തിന്റെ പ്രാണന്‍:ഡോ. മോഹന്‍ ഭാഗവത്

തൊടുപുഴ : സുശക്തമായ സമാജമാണ് രാഷ്ട്രത്തിന്റെ പ്രാണനെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍  ഭാഗവത് പറഞ്ഞു. ഈ സംഘടിത സമാജത്തിന്റെ സൃഷ്ടിക്കാക്കായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. തൊടുപുഴ റവന്യൂ താലൂക്കില്‍ നടന്ന സാംഘിക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാഭാരത കാലഘട്ടത്തില്‍ രാജാവ് എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയായിരുന്നു പ്രജകളും. “യഥാ രാജാ തഥാ പ്രജാ” എന്നായിരുന്നു അന്നത്തെ ചൊല്ല്. എന്നാല്‍ ചരിത്രകാലഘട്ടത്തില്‍ വൈദേശിക അക്രമണകാരികള്‍ ആയിരക്കണക്കിന് യോജന അകലെ നിന്നും വന്ന് നാട്ടുരാജ്യങ്ങള്‍ പിടിച്ചടക്കി. അറബികളെപ്പോലുള്ള അക്രമണകാരികള്‍ക്ക് ചെറുരാജ്യങ്ങള്‍ ഞൊടിയിടയില്‍ പിടിച്ചെടുക്കാനായത് കേവലം രാജാക്കന്മാരെ തോല്‍പ്പിച്ചതുകൊണ്ട് മാത്രമാണ്. അക്കാലത്ത് പ്രജകള്‍ക്ക്  രാഷ്ട്രചിന്തയുണ്ടായിരുന്നില്ല. പ്രജകള്‍ സ്വന്തം സുഖം മാത്രം നോക്കി ജീവിച്ചതിനാല്‍ വൈദേശിക ശക്തികള്‍ രാജ്യം കയ്യടക്കിയിട്ടും ജനങ്ങള്‍ നിഷ്‌ക്രിയരായി മുന്നോട്ടുപോയി. ഈ ദുഷ്ച്ച കാലഘട്ടത്തിന് അന്ത്യം കുറച്ചത് ഛത്രപതി ശിവജിയാണ്. വൈദേശിക അക്രമണകാരികള്‍ക്കെതിരെ ധീരമായി പോരാടിയ ശിവജി ആഗ്രയിലെ ജയിലില്‍ കിടന്നപ്പോഴും രാഷ്ട്രബോധമുള്ള ജനത പോര്‍ക്കളം വിട്ടില്ല. ശിവജിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ സംബാജി തടങ്കലിലായി ഖജനാവ് കൊള്ളയടിക്കപ്പെട്ട സാഹചര്യത്തിലും മറാഠാ ജനത വിജയം വരിക്കുന്നതുവരെയും യുദ്ധം ചെയ്തു. വിശ്രമമില്ലാതെ നടത്തിയ യുദ്ധാനന്തരം സിന്ധു നദി മുതല്‍ ഖൈബര്‍ ചുരം വരെയുള്ള ഭൂവിഭാഗം ഉള്‍ചേര്‍ത്ത് ഹൈന്ദവി സ്വരാജ് സ്ഥാപിക്കുന്നതില്‍ വിജയിച്ചു. രാഷ്ട്രത്തിന് വൈഭവം കൈവരണമെങ്കില്‍ യോഗ്യമായ നേതൃത്വത്തോടൊപ്പം സുശക്തമായ സമാജവും വേണം.  ഓരോ സ്വയംസേവകനും  അച്ചടക്കം, രാഷ്ട്രഭക്തി, സമര്‍പ്പണ മനോഭാവം, സ്‌നേഹത്തിലൂന്നിയ പ്രവര്‍ത്തനം എന്നിവ നിര്‍വ്വഹിച്ച് സമാജത്തിന് മാതൃകയാകണം. ഓരോ വ്യക്തിയിലും, കുടുംബത്തിലും, ഗ്രാമത്തിലും ഈ സന്ദേശം എത്തിക്കാന്‍ ഓരോ പ്രവര്‍ത്തകനും പരിശ്രമിക്കണം.  ഈ കര്‍മ്മപഥത്തിലാണ് സംഘം നാളുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തത്വനിഷ്ഠയും ആദര്‍ശപ്രേരണയും വഴി ആത്മവിശ്വാസം ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുത്ത് സുശക്തമായ സമാജം കെട്ടിപ്പെടുക്കുവാന്‍ സര്‍സംഘചാലക് ആഹ്വാനം ചെയ്തു. 

പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, ജില്ലാ സംഘചാലക് പ്രൊഫ. ഇ.വി. നാരായണന്‍, സീമാജാഗരണ്‍ സഹ.സംയോജക് എ. ഗോപാലകൃഷ്ണന്‍, അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍, ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

News Feed
Filed in

കേസരി ഓണപതിപ്പ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് പ്രകാശനം ചെയ്യുന്നു.

RSS stands by ABKM statement on Gadgil-Kasturirangan Report

Related posts