5:53 am - Wednesday September 20, 2017

കെ. മനോജ്‌ വധം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍ : ആര്‍.എസ്‌.എസ്‌ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ കെ. മനോജിന്റെ വധം അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ ആവശ്യമെങ്കില്‍ വിപുലീകരിക്കുമെന്ന്‌ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി എസ്‌. അനന്തകൃഷ്ണന്‍. ടി.പി വധം അന്വേഷിച്ച മാതൃകയില്‍ തന്നെയായിരിക്കും അന്വേഷണം മുന്നോട്ടു നീങ്ങുക.  കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കും. ജില്ലാ പോലീസ്‌ മേധാവിയുമായും  മുതിര്‍ന്ന പോലീസ്‌ ഉദോഗസ്ഥന്മാരുമായും എ.ഡി.ജി.പി ചര്‍ച്ച നടത്തി. തലശ്ശേരി കേന്ദ്രീകരിച്ച്‌ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ്‌ തുടങ്ങി. ഡി.വൈ.എസ്‌.പി മാരായ കെ.വി. സന്തോഷ്‌ കുമാര്‍, എം.ജെ സോജന്‍, ജോസി ചെറിയാന്‍, കെ.എസ്‌ സുദര്‍ശന്‍ എന്നിവര്‍ സംഘത്തിലുണ്ട്‌. കോഴിക്കോട്‌ എസ്‌.പി എം. രാമചന്ദ്രനാണ്‌ അന്വേഷണ ചുമതല.

സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും അക്രമത്തിനു അനുവാദം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട്‌ സ്വീകരിക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടുമുള്ള പ്രതിഷേധ സൂചകമായി ബി.ജെ.പിയും ആര്‍.എസ്‌.എസും സര്‍വ്വകക്ഷിയോഗം ബഹിഷ്ക്കരിച്ചു.
നൂറുക്കണക്കിനു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ പങ്ക്‌ വെളിച്ചത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ നിലനില്‍ക്കുന്നുണ്ട്‌.

News Feed

വെള്ളയടിച്ച കുഴിമാടങ്ങളെ നിങ്ങൾക്കു ഹാ കഷ്ടം : സിസ്റ്റര്‍ ജസ്മിയുമായുള്ള അഭിമുഖം

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയില്‍ : ജാവദേക്കര്‍

Related posts