3:08 pm - Thursday October 20, 6208

ജനപഥങ്ങളെ ഭക്തിസാന്ദ്രമാക്കി ഇന്ന് ശ്രീകൃഷ്ണജയന്തി ശോഭായാത്ര

ഇന്ന് ശ്രീകൃഷ്ണജയന്തി. കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നു ബാല ദിനമായി കൊണ്ടാടുകയാണ്‌. ഏഴായിരത്തോളം ശോഭായാത്രകള്‍ ഇന്നു നടക്കും. നാടാകെ ഉണ്ണിക്കണ്ണന്മാര്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി ഭക്തിയും സ്‌നേഹവും പടര്‍ത്തും. അണിഞ്ഞൊരുങ്ങിയ ഗോപികമാരും ഘോഷയാത്രയില്‍ അഴകുവിടര്‍ത്തും. ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ച് നാടും നഗരവും അമ്പാടിയാകും. സംസ്ഥാനത്തെമ്പാടും ശോഭായാത്ര ഉള്‍പ്പടെയുള്ള വിവിധ ആഘോഷ പരിപാടികള്‍ നടക്കും.. ശോഭായാത്രകളില്‍ ദ്വാപരയുഗ സ്മരണകളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങളും ശ്രീകൃഷ്ണഗോപികാവേഷങ്ങളും അണിനിരക്കും. പുല്ലാങ്കുഴല്‍ നാദങ്ങള്‍ തെരുവുകളില്‍ സംഗീതമഴ ചൊരിയും. ഭജനസംഘങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ജനപഥങ്ങളെ ഭക്തി സാന്ദ്രമാക്കും.

News Feed
Filed in

Tributes to Avaidyanathji, the man leading lights of Ram Janmabhumi Movement

Kerala celebrates Sree Krishna Jayanthi

Related posts