3:03 pm - Thursday August 24, 0778

രണ്ടാം മാറാട്‌ കലാപ കേസിലെ 22 പ്രതികള്‍ക്ക്‌ ജാമ്യം

ന്യൂദല്‍ഹി: രണ്ടാം മാറാട് കൂട്ടക്കൊല കേസിലെ ഇരുപത്തി രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകള്‍ വിചാരണ ക്കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസ് എസ്. ജെ. മുഖോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. മാറാട് കലാപക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച 63 പേരില്‍ 22 പേരാണ് ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരേയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പതിനൊന്നു വര്‍ഷമായി തങ്ങള്‍ ജയില്‍വാസം അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണനവച്ച് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്.  ജാമ്യാപേക്ഷയ്ക്കെതിരെ കേരള സര്‍ക്കാര്‍ നിരത്തിയ ദുര്‍ബലമായ വാദഗതികള്‍ ഗതികളാണ്‌ ജാമ്യം അനുവദിക്കാന്‍ കാരണമായത്‌. ജാമ്യാപേക്ഷ തള്ളാന്‍ ആവശ്യപ്പെടുന്നതിനു പകരം ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വെക്കണമെന്ന നിലപാടാണ്‌ ഗവണ്‍മന്റ്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്‌. തുടര്‍ന്ന് ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്കു തീരുമാനിക്കാമെന്ന് വ്യവസ്ഥയോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

News Feed
Filed in

Giriraj Kishore, veteran VHP leader, passes away at 94

ജാമ്യം ലഭിച്ചത് ഒത്തുകളി മൂലം :കുമ്മനം രാജശേഖരന്‍

Related posts