3:08 pm - Friday October 20, 6215

കോഴിക്കോട്‌ സേവാഭാരതിയുടെ ബാലികസദനത്തിന്റെ മന്ദിരോദ്ഘാടനം സുരേഷ്‌ ഗോപി നിര്‍വ്വഹിച്ചു

അനാഥരും തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ അനാഥത്വം അനുഭവിക്കുന്നവരുമായ പെണ്‍കുട്ടികള്‍ക്ക് ആശ്രയവും സംരക്ഷണവും നല്‍കി അവരില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തി നല്ല പൗരന്മാരും മാതൃകകളുമാക്കുക എന്ന ലക്ഷ്യത്തോടെ 2005-ല്‍ സേവാഭാരതി കോഴിക്കോട് ആരംഭിച്ച ബാലികാസദനം ഇന്നതിന്റെ സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണ്. ജനസഹസ്രങ്ങളെ സാക്ഷി നിര്‍ത്തി സിനിമാതാരം സുരേഷ് ഗോപി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. ഒന്നരപതിറ്റാണ്ടു മുന്‍പ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച സേവാഭാരതിയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ പൊന്‍ തൂവലാണ് കോഴിക്കോട് ചെറുവറ്റയില്‍ പുതുതായി നിര്‍മ്മിച്ച അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 3 നില കെട്ടിടം. രാവിലെ 10 മണിക്കു സുരേഷ് ഗോപി നിലവിളക്ക് കൊളുത്തിയതോടെ ഉദ്ഘാടന സഭയ്ക്കു സമാരംഭം കുറിച്ചു. എം.കെ രാഘവന്‍ എം.പി, എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, കെ മഞ്ജുള (പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. കെ. എ ഹസ്സന്‍ (ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍), പി. ഗോപാലന്‍ കുട്ടിമാസ്റ്റര്‍ (പ്രാന്തകാര്യവാഹ്, രാഷ്ട്രീയ സ്വയംസേവക സംഘം), എം.ടി രമേശ് (സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി) തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

PSX_20150403_105708

 

News Feed

A new dawn for offspring of Saint Agastya

ഏകാത്മ മാനവദര്‍ശനം ദേശീയ സെമിനാറിനു തുടക്കമായി

Related posts