3:16 pm - Wednesday January 20, 8449

ആദര്‍ശത്തിന്റെ സൂര്യതേജസ് അസ്തമിച്ചു

ആര്‍. എസ്. എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ കെ. സൂര്യനാരായണ റാവു (93) അന്തരിച്ചു. സുരുജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച രാത്രി 11.10 ന് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു. കഴിഞ്ഞ 70 വര്‍ഷമായി ആര്‍. എസ്. എസിന്റെ പ്രചാരകന്‍ (മുഴുവന്‍ സമയപ്രവര്‍ത്തകന്‍) ആയിരുന്നു. 19-ന് വൈകിട്ട് 5 മണിക്ക് ചാമരാജ്‌പേട്ട ശ്മശാനത്തില്‍ വെച്ച് അന്തിമകര്‍മ്മങ്ങള്‍ നടന്നു.

ആര്‍. എസ്. എസ്. അഖിലഭാരതീയ സേവാപ്രമുഖായി അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1924 ആഗസ്റ്റ് 20-ന് കൃഷ്ണപ്പയുടെയും സുന്ദരമ്മയുടേയും മകനായി ജനിച്ച സുരുജി വിദ്യാര്‍ത്ഥിയായിരിക്കേതന്നെ സ്വയംസേവകനായി. ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയതിനുശേഷം 1946 മുതല്‍ ആര്‍. എസ്. എസ്. പ്രചാരകനായി.

കര്‍ണ്ണാടകയില്‍ വിഭാഗ് പ്രചാരകനായി പ്രവര്‍ത്തിച്ചുവരവേ സുരുജി 1970-ല്‍ തമിഴ്‌നാട് സംസ്ഥാനത്തിന്റെ പ്രചാരകനായി നിയോഗിക്കപ്പെട്ടു. 1984-ല്‍ തമിഴ്‌നാട്, കേരളം, കര്‍ണ്ണാടകം, ആന്ധ്ര എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ പ്രചാരകായി. പിന്നീട് ആര്‍. എസ്. എസ് അഖിലഭാരതീയ സേവാപ്രമുഖായി ചുമതലയേറ്റ അദ്ദേഹം സംഘത്തിന്റെ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയമുഖം നല്‍കി. വിശ്വഹിന്ദു പരിഷത്ത്, വനവാസി കല്യാണ്‍ ആശ്രമം, ആരോഗ്യഭാരതി, സേവാഭാരതി എന്നീ സംഘടനകളുടെ മേല്‍നോട്ടം വഹിച്ചു. 2012 വരെ അഖിലഭാരതീയ കാര്യകാരി അംഗമായി. സംഘടനാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യുഎസ്എ, ട്രിനിഡാഡ്, കാനഡ, ഇംഗ്ലണ്ട്, ജര്‍മനി, ഹോളണ്ട്, നോര്‍വെ, കെനിയ, മലേഷ്യ, സിംഗപ്പൂര്‍, നേപ്പാള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

‘ശ്രീഗുരുജി റെമിനിസന്‍സസ്’, ‘വിഷന്‍ ഓഫ് സ്വാമി വിവേകാനന്ദ ആന്‍ഡ് മിഷന്‍ ഓഫ് ആര്‍.എസ്.എസ്.’, ‘ഹിന്ദുരാഷ്ട്ര’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

1969-ല്‍ കര്‍ണാടകയിലെ ഉടുപ്പിയില്‍ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച സന്യാസിസമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു. വ്യത്യസ്ത സമ്പ്രദായങ്ങളില്‍പ്പെട്ട സന്യാസിമാര്‍ ഒരുമിച്ച് ചേര്‍ന്ന് ഹിന്ദുമതത്തിലെ അയിത്തത്തിനെതിരായി ഏകകണ്ഠമായ പ്രമേയം അംഗീകരിച്ചത് ഈ സമ്മേളനത്തില്‍വെച്ചാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍. എസ്. എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി, സഹസര്‍കാര്യവാഹകന്മാരായ ദത്താത്രേയ ഹൊസബൊളെ, സുരേഷ് സോണി, ഡോക്ടര്‍ കൃഷ്ണഗോപാല്‍, വി. ഭാഗയ്യാ എന്നിവര്‍ സുരുജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

 

സുരുജിയെ അനുസ്മരിച്ച് ആര്‍.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖ് എന്നിവര്‍ ജന്മഭൂമിയിലെഴുതിയ ലേഖനം ഇവിടെ വായിക്കാം

Articles published by Janmabhumi

sethu-madhavan

prs

 

 

 

 

Filed in

നാളെ തിരുവനന്തപുരത്ത് സംസ്ഥാന കണ്‍വെന്‍ഷന്‍ മാര്‍ക്‌സിസ്റ്റ് അക്രമവാഴ്ചക്കെതിരെ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും: ആര്‍എസ്എസ്

‘Identity politics impedes Uniform Civil Code : Arunkumar ,RSS Akhila Bharata Saha Samparka Pramukh

Related posts