3:13 pm - Sunday December 16, 1336

ഭാസ്‌ക്കരജ്വോതിസ്വരൂപം

 

ഹേ ദേവസംഭവാ നീ വന്നതൂഴിയില്‍
സ്‌നേഹമാകാരം ധരിച്ചപോലല്ലയോ
ഏറുന്ന നോവിലീത്തീക്കനല്‍ പാതയില്‍
ദേഹം തളര്‍ന്നു വീണീടുവോര്‍ക്കാശയായ്

ഉള്ളില്‍ കനക്കുന്ന നീറ്റലാമോര്‍മ്മയും
തുള്ളിത്തുളുമ്പുന്ന ഹൃത്താപഭാരവും
എങ്ങൊന്നിറക്കിവെച്ചീടുന്നു, സ്വസ്ഥത
എന്നോ ലഭിക്കുമെന്നോര്‍ത്തുമാഴ്കീടവെ
വന്നൂ ഭവാന്‍ സര്‍വ്വമേറ്റെടുത്തൂ മുദാ
സ്വാന്തരേ ചേര്‍ത്തുവെച്ചേകുന്നു സാന്ത്വനം

സത്യം തുടിക്കുന്ന ശക്തിപുഞ്ജങ്ങളാം
മൂര്‍ത്തികള്‍ വാഴുന്ന കാവെരിയ്ക്കുന്നവര്‍
സ്വത്വം മറന്നാര്യധര്‍മ്മം വെടിഞ്ഞവര്‍
അക്കരപ്പച്ചകള്‍ തേടിക്കടക്കവെ
മര്‍ത്യപക്ഷം ചുട്ടൊടുക്കുന്ന താപമായ്
മിത്രശാപം തിളച്ചെങ്ങും പതിക്കവെ
മേല്‍ക്കുമേല്‍ നീ പറന്നേറി വന്നൂ തണല്‍-
ക്കുളിരാര്‍ന്ന ചിറകും വിതുര്‍ത്തി നിന്നു.

തമസ്സില്‍ തെഴുക്കും മൃഗങ്ങള്‍ മദിക്കും
മനസ്സാകുമാരണ്യഘോരാന്തരങ്ങള്‍
തപസ്സില്‍ ജ്വലിയ്ക്കും മഹച്ഛക്തിയോലും
ധനുസ്സേന്തി നീ വേട്ടയാടിത്തെളിച്ചു, ഹാ!

കൂര്‍ത്തെഴും മുള്ളുകള്‍ കൂര്‍മുനപ്പാതകള്‍
കോര്‍ത്തെടുക്കാന്‍ ക്രൂരദംഷ്ട്രകള്‍ നീട്ടവെ
കാത്തു നീ ഞങ്ങളെ അഗ്രേ നടന്നതും
വാര്‍ത്തു ചെഞ്ചോരയാല്‍ മാര്‍ഗം തെളിച്ചതും
ഓര്‍ത്തു ഞാന്‍ തൃക്കഴല്‍ താരിലായ് നിത്യവും
ചാര്‍ത്തുന്നു കണ്ണുനീര്‍പ്പൂക്കളാലര്‍ച്ചന

തൃപ്പൊരുള്‍ മാര്‍ഗം മറഞ്ഞുപോകുന്നപോല്‍
കൂരിരുള്‍ കാഴ്ചകള്‍ കണ്ണില്‍ തറയ്ക്കവേ
നീയരുള്‍ ദീപ്തിയായ് മുന്നില്‍ വിടര്‍ന്നു നി-
ന്നായിരം പൂവിതള്‍ കാന്തി തൂവീടുക
ശാശ്വതാനന്ദാനുരാഗം തുടിയ്ക്കുന്ന
ബാംസുരീ നാദമെന്‍ വാഴ്‌വില്‍ പൊഴിയ്ക്കുക
ഭാസ്‌ക്കരജ്യോതിസ്വരൂപമേ നീ നിത്യ-
മാദര്‍ശദീപമായുള്ളില്‍ ജ്വലിയ്ക്കുക.

ജെ. നന്ദകുമാര്‍

സ്വര്‍ഗ്ഗീയ ഭാസ്ക്കര്‍ റാവുവിന്റെ സ്മരണാര്‍ത്ഥം രാഷ്‌ ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ നന്ദകുമാര്‍ രചിച്ച കവിത

News Feed
Filed in

Sole Aim of Rss is to make a society which will make a great Nation:Dr Mohan Bhagwat

കൂട്ടം തെറ്റി മേഞ്ഞു നടന്നവര്‍ വീട്ടിലേക്കു മടങ്ങിവരുമ്പോള്‍

Related posts