3:21 pm - Sunday March 19, 1747

പോത്തന്‍കോടും ശാന്തിപുരത്തും വീണ്ടും സി.പി.എം ഗുണ്ടാ ആക്രമണം

• അക്രമത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു
• പോലീസ് സി.പി.എം. ഒത്തുകളി
• ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തിലുള്ള പോലീസ്
നിരപരാധികളായ ബി.ജെ.പി. പ്രവര്‍ത്തകരെ തല്ലിച്ചതച്ചു
• സംഭവസ്ഥലത്തെത്തിയ ബി.ജെ.പി. നേതാക്കള്‍ക്ക് നേരെയും പോലീസ് അതിക്രമം

പോത്തന്‍കോട് : പോത്തന്‍കോടും പരിസര പ്രദേശങ്ങളിലും സി.പി.എം.- ഡി.വൈ.എഫ്.ഐ ഗുണ്ടാ ആക്രമണം തുടരുന്നു. കഴിഞ്ഞ മൂന്നു മാസമായി പോത്തന്‍കോടും പരിസരപ്രദേശങ്ങളിലും നടത്തുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.

കഴിഞ്ഞ ദിവസം പ്ലാമൂടിനുസമീപമുള്ള നിരവധി വീടുകളും വാഹനങ്ങളും അടിച്ചതകര്‍ക്കുകയും ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും കൊടിമരങ്ങള്‍ നശിപ്പിക്കുകയും ഹിന്ദു ഐക്യവേദിയുടെ ഓഫീസ് അടിച്ച് തകര്‍ക്കുകയും ഓഫീസില്‍ ഉണ്ടായിരുന്ന നിലവിളക്കുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ 8 മണിയോടു കൂടി ആയിരത്തോളം ബി.ജെ.പി. – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സമാധാനപരമായി നടത്തിയ പ്രകടനത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം അണിചേര്‍ന്നു. ഇതില്‍ വിറളി പൂണ്ട സി.പി.എം പ്രവര്‍ത്തകര്‍ ശാന്തിപുരത്ത് വീട്ടില്‍ നില്‍ക്കുകയായിരുന്ന കണ്ണന്‍ എന്നു വിളിക്കുന്ന അഭിലാഷി(22) നെ വെട്ടി പരിക്കേല്‍പ്പിച്ചു. ശാന്തിപുരത്തുണ്ടായിരുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കൊടി മരങ്ങള്‍ നശിപ്പിച്ചു. സംഭവമറിഞ്ഞ് എത്തിയ ബി.ജെ.പി. പ്രവര്‍ത്തകരെ ഒരു കാരണവും ഇല്ലാതെ ഡി.വൈ.എസ്.പി. പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റി. സ്ഥലത്തെത്തിയ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനും കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവും ഇതിനെ ചോദ്യം ചെയ്തു. നിരപരാധികളെ പിടികൂടരുതെന്ന് ആവശ്യപ്പെട്ടതിന് ഡി.വൈ.എസ്.പി. ഇവരെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി മംഗലാപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

രണ്ട് ദിവസമായി സി.പി.എം നടത്തി വരുന്ന ആക്രമണത്തില്‍ ഒരു പ്രതിയെപ്പോലും ഇതുവരെയും പോലീസ് പിടികൂടിയിട്ടില്ല. അതേ സമയം വീടുകളില്‍ നിന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഭിലാഷി(22) നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹമാസകലം ക്രൂരമര്‍ദ്ദനമേറ്റ അഭിലാഷ് ശാരീരികമായി വളരെ അവശ നിലയിലാണ്. ബി.ജെ.പി. ചേങ്കോട്ടുകോണം ഏര്യാ പ്രസിഡന്റ് കര്‍ണ്ണന്‍ എന്നു വിളിക്കുന്ന പ്രദീപ് (38), ആര്‍.എസ്.എസ്. കഴക്കൂട്ടം നഗര്‍ ശാരീരിക പ്രമുഖ് വിനയന്‍ (33), ബി.ജെ.പി. പ്രവര്‍ത്തകനായ ശരത് (26), ആര്‍.എസ്.എസ്. ചേങ്കോട്ടുകോണം മണ്ഡലം കാര്യവാഹക് ബൈജു(25), ശ്യാം (24) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കഴക്കൂട്ടം സ്റ്റേഷനില്‍ കൊണ്ടുവന്നത്. നേരത്തെ നാലു പ്രവര്‍ത്തകരെ പോത്തന്‍കോട് പോലീസ് പിടികൂടിയിരുന്നു.

ബി.ജെ.പി. പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുകയും പോലീസ് മര്‍ദ്ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചും മര്‍ദ്ദിച്ചവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി. കഴക്കൂട്ടം പോലീസ് സ്റ്റേഷനും തുടര്‍ന്ന് ദേശീയ പാതയും ഉപരോധിച്ചു. അതോടെ പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലീസ് തയ്യാറായി.

തുടര്‍ന്ന് മംഗലാപുരം സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ എത്തി. മംഗലാപുരം സ്റ്റേഷനില്‍ ഉണ്ടായിരുന്ന ബി.ജെ.പി. നേതാക്കളായ ചെമ്പഴന്തി ഉദയനെയും പാങ്ങപ്പാറ രാജീവിനേയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധ സമരം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഉപരോധ സമരത്തിന് ബി.ജെ.പി. ആര്‍.എസ്.എസ്. നേതാക്കളായ അഡ്വ. എസ്. സുരേഷ്, തോട്ടയ്ക്കാട് ശശി. കരമന ജയന്‍, കല്ലയം വിജയകുമാര്‍, പോങ്ങുംമൂട് വിക്രമന്‍, ശ്രീകാര്യം ശ്രീകണ്ഠന്‍, കഴക്കൂട്ടം അനില്‍, കിരണ്‍, ശ്രീജിത്ത്, അഡ്വ. പി. മനോഹരന്‍, ടി വി പ്രസാദ് ബാബു, കാര്യവട്ടം ജയന്‍, എസ്. പ്രദീപ് എന്നിവര്‍ സ്റ്റേഷന്‍ ഉപരോധത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ ജില്ലയിലെ അഞ്ച് പ്രധാന സ്ഥലങ്ങളില്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചു. ഇതിനിടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ശിവന്‍കുട്ടി, ആര്‍എസ്എസ് വിഭാഗ് ശാരീരിക് പ്രമുഖ് കൃഷ്ണകുമാര്‍ എന്നിവര്‍ റൂറല്‍ എസ്.പി. രാജ്പാല്‍ മീണയുമായി ചര്‍ച്ച നടത്തുകയും നേതാക്കളെ വിടാമെന്ന് ഉറപ്പുനല്കുകയും ചെയ്തു. വൈകുന്നേരം നാലര മണിയോടു കൂടി ബി.ജെ.പി. നേതാക്കളായ ചെമ്പഴന്തി ഉദയനെയും പാങ്ങപ്പാറ രാജീവിനെയും മംഗലപുരം പോലീസ്‌സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചു. പോത്തന്‍കോട് സ്റ്റേഷനിലേക്ക് പോലീസ് പിടിച്ചുകൊണ്ടുപോയ നാലുപേരെയും വിട്ടയച്ചു. കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്ത നാലുപേരില്‍ വിനയനെയും വിട്ടയച്ചു. തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം പിന്‍വലിച്ചത്.

News Feed
Filed in

Shakhas have grown by 13% across the country: J Nandakumar

RSS sahsarkaryawha Dattatray Hosabale visited Arnia near Line of Control J&K

Related posts