9:10 pm - Monday November 20, 2017

കെ. മനോജിനു ആയിരങ്ങളുടെ അന്ത്യപ്രണാമം

Dhanya pays her last respects to brother K Manoj

തലശ്ശേരി : തിങ്കളാഴ്ച്ച കൊല്ലപ്പെട്ട ആര്‍.എസ്‌.എസ്‌ കണ്ണൂര്‍ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ കിഴക്കേ കതിരൂര്‍ എളന്തോട്ടത്ത്‌ മനോജിനു ചുണ്ടങ്ങാപ്പൊയില്‍ കക്കറ കാര്യാലയത്തിനടുത്ത്‌ നിത്യ നിദ്ര. ചൊവ്വാഴ്ച്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഉച്ചയോടെയാണ്‌ കെ.മനോജിന്റെ ജന്മനാട്ടിലെത്തിയത്‌.  2 മണിയോടെ വീട്ടുമുറ്റത്ത്‌ ദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ അടുത്ത ബന്ധുക്കളും മിത്രങ്ങളും അന്തിമോപചാരമര്‍പ്പിച്ചു.  തളിപ്പറമ്പ്‌, കണ്ണൂര്‍ എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിനു സൗകര്യമൊരുക്കിയിരുന്നു. മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ സംസ്കാര ചടങ്ങിനെത്തിയിരുന്നു. 3-മണിയോടെ ജനസഹസ്രങ്ങള്‍ പങ്കെടുത്ത അന്ത്യപ്രാണാമ ചടങ്ങുകള്‍ക്കു ശേഷം വീടു പണിയാനായി വാങ്ങിയ സ്ഥലത്തു തന്നെ കെ. മനോജിന്റെ ഭൗതിക ദേഹം സംസ്കരിച്ചു.

top rss leaders

RSS Kerala State Saha Sangha chalak Adv K K Balaram, Akhila Bharathiya Seema Kalyan Saha Samayojak A Gopalakrishnan, RSS Kozhikkode Sambagh Karyavah PP Suresh Babu, BJP State President V Muralidharan, BJP leader PK Krishnandas, BJP Kannur Dist President K. Renjith accompanied funeral procession

cpim

Filed in

ആര്‍എസ്എസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Thousands paid homage to RSS Leader K Manoj

Related posts