3:13 pm - Wednesday December 16, 1293

നാളെ തിരുവനന്തപുരത്ത് സംസ്ഥാന കണ്‍വെന്‍ഷന്‍ മാര്‍ക്‌സിസ്റ്റ് അക്രമവാഴ്ചക്കെതിരെ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും: ആര്‍എസ്എസ്

കോഴിക്കോട്: മാര്‍ക്‌സിസ്റ്റ് അക്രമവാഴ്ചക്കെതിരെ ജനമനസ്സാക്ഷി ഉണര്‍ത്താന്‍ സംസ്ഥാനവ്യാപകമായി ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി രൂപീകരണസമ്മേളനം നാളെ 10 മണിക്ക് തിരുവനന്തപുരം വൈകുണ്ഠം ഹാളില്‍ നടക്കും. സമ്മേളനത്തില്‍ സംസ്ഥാനത്തെ സാംസ്‌കാരിക കലാസാഹിത്യരംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഗൃഹസമ്പര്‍ക്കം, പ്രാദേശിക യോഗങ്ങള്‍ എന്നിവ നടക്കും. കണ്ണൂരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സിപിഎം അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന സമാധാന യോഗത്തില്‍ ആര്‍എസ്എസ്, ബിജെപി എന്നീ സംഘടനകളുടെ സംസ്ഥാന ജില്ലാ തലത്തിലെ പ്രധാന നേതാക്കള്‍ പങ്കെടുത്തെങ്കിലും സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.  ഈ ബഹിഷ്‌കരണത്തിനു  പിന്നില്‍ ദുരൂഹതയുണ്ട്. സമാധാന സമ്മേളനത്തില്‍ നിന്ന് പ്രധാന നേതാക്കള്‍ വിട്ടുനിന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് ആര്‍എസ്എസ് സമാധാനയോഗത്തില്‍ പങ്കെടുത്തില്ലെന്ന പച്ചക്കള്ളം തട്ടിവിടുന്നത്.

 

ആര്‍എസ്എസിന്റെ ശാഖാപ്രവര്‍ത്തനം അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ല. സംഘത്തിന്റെ പ്രവര്‍ത്തനരീതി പൊതുസ്ഥലങ്ങളില്‍ നടക്കുന്ന ശാഖകളാണ്.  ശാഖകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ല. ജനാധിപത്യവിരുദ്ധമായ ഈ സമീപനമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ജനാധിപത്യവ്യവസ്ഥയില്‍ വിയോജിക്കാനുള്ള അവകാശമുണ്ട്. സിപിഎം വിട്ടാല്‍ കൊല ചെയ്യപ്പെടും എന്നതാണ് കണ്ണൂരിലെ അവസ്ഥ. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല ഇടതുപക്ഷം അടക്കമുള്ള സംഘടനകളും സിപിഎം അക്രമത്തിന് വിധേയരാവുന്നു. അക്രമത്തിനെതിരെ നടപടിയെടുക്കേണ്ട പോലീസിനെ നിര്‍വീര്യമാക്കിയിരിക്കുകയാണ്.

 

പോലീസിനെ വരിഞ്ഞ് കെട്ടിയിരിക്കുകയാണെന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണേണ്ടതുണ്ട്. അക്രമങ്ങള്‍ പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് നടക്കുന്നത്.മൂന്ന് തവണ മാര്‍ക്‌സിസ്റ്റ് അക്രത്തില്‍ വിധേയനായ പി. ബിജുവെന്ന പ്രവര്‍ത്തകന് പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിരിക്കുന്നു. സിപിഎമ്മിന് നടപ്പാക്കാന്‍ കഴിയാത്ത  അക്രമം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. പാപ്പിനിശ്ശേരിയില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന സിപിഎമ്മിന്റെ പ്രത്യേക പരിശീലനം എന്തിനു വേണ്ടിയാണെന്ന് അന്വേഷിക്കണം. പ്രഫഷണല്‍ കൊലപാതകസംഘങ്ങള്‍ക്കുള്ള പരിശീലനമാണ് സിപിഎം നേതൃത്വത്തില്‍ നടക്കുന്നത്. സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ അറിവോടെ ആസൂത്രിതമായി നടക്കുന്ന കൊലപാതകമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ടി.പി. ചന്ദ്രശേഖരനെയും അസ്ലീമിനെയും കൊല ചെയ്ത സംഘം കണ്ണൂരിലെ സിപിഎം നേതാക്കളുടെ കീഴിലുള്ള പ്രത്യേക ഗ്രൂപ്പുകളണ്. സമാധാനം പുനഃസ്ഥാപിക്കാനും സിപിഎമ്മിന്റെ അക്രമത്തിനെതിരെ ഒന്നിക്കാനും കേരള ജനസമൂഹം ഒന്നിക്കണം- അവര്‍ ആവശ്യപ്പെട്ടു.

News Feed
Filed in

Kerala,Car bomb blast in Malappuram Collectorate,Laden’s photo found

ആദര്‍ശത്തിന്റെ സൂര്യതേജസ് അസ്തമിച്ചു

Related posts