10:14 pm - Wednesday March 21, 2018

ഏകാത്മമാനവദര്‍ശനം ദ്വിദിന സെമിനാര്‍ സമാപിച്ചു.

കൊച്ചി : മുന്‍ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഡോ മുരളീമനോഹര്‍ ജോഷിയുടെ സമാപന സന്ദേശത്തോടെ ദ്വിദിന സെമിനാറിനു തിരശ്ശീല വീണു. പാശ്ചാത്യ ശാസ്ത്രീയ സമീപനങ്ങള്‍ സമൂഹത്തെ ധനികരും ദരിദ്രരുമായി വേര്‍തിരിച്ചു. അത് സംസ്‌കാരത്തെ നശിപ്പിച്ചു. ലോകത്തെ 20 ശതമാനം പേരും 80% വിഭവങ്ങള്‍ നിയന്ത്രിക്കുന്നു. 7 ബില്ല്യണ്‍ ജനങ്ങളില്‍ 1 ബില്ല്യണ്‍ പേര്‍ക്കുമാത്രമേ ആധുനിക വികസന ഫലങ്ങള്‍ ലഭിക്കുന്നുള്ളുവെന്ന് ജോഷി പറഞ്ഞു. പ്രകൃതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം ഏകാത്മമാനവദര്‍ശനത്തിന്റെ പ്രത്യേകതയാണ്. ‘നമ്മുടെ ചിന്താഗതി മാറണം മനുഷ്യമനഃസാക്ഷിയെ ഉയര്‍ത്തണം. അസമത്വം, നിരക്ഷരത, തകര്‍ച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്നിവ ലോകത്തു നിന്നും തുടച്ചു നീക്കണം.”

ആര്‍.എസ്.എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി തന്റെ പ്രസംഗത്തില്‍ പണ്ഡിറ്റ് സാത്‌വലേക്കറെ പരാമര്‍ശിച്ചു. സാത്‌വലേക്കറുടെ ആദ്യത്തെ പുസ്തകം ബ്രിട്ടീഷുകാര്‍ നിരോധിച്ചു. അത് മറാഠിയിലായിരുന്നു. ”ദേശീയ ഗാനം വേദങ്ങളില്‍” എന്നതായിരുന്നു പുസ്തകത്തിന്റെ പേര്. അതില്‍ അദ്ദേഹം അഥര്‍വ്വ വേദത്തിലെ പൃഥ്വീ സൂക്തങ്ങള്‍ വിശദീകരിച്ചു. പ്രസ്തുത പുസ്തകം രചിച്ചത് 1905-ലോ 1906-ലോ ആയിരിക്കണം. മഹാത്മാഗാന്ധി ഭാരതത്തിലേക്ക് വരുന്നതിനു മുമ്പ്; ലോകമാന്യതിലകന്‍ ഭാരത രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്നകാലത്ത്. പിന്നീട് ആ പുസ്തകം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ അതും നിരോധിക്കപ്പെട്ടു. അത് അപകടകരമായാണ് ബ്രിട്ടീഷുകാര്‍ക്ക് തോന്നിയത്. രണ്‍ാമത്തെ ലേഖനം ‘വൈദിക പ്രാര്‍ത്ഥനകളിലെ ഓജസ്വികത”യായിരുന്നു. അതും ദേശഭക്തിയെ പ്രചോദിപ്പിച്ചു. ഇന്നവയൊന്നും അറിയപ്പെടുന്നവയല്ല. അദ്ദേഹം നാന്നൂറ്റി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. അതില്‍ 80-85 ഗ്രന്ഥങ്ങള്‍ വേദങ്ങളെക്കുറിച്ചായിരുന്നു. അവ അമൂല്യ നിധികളാണ്. അവയും വിവിധ ഭാരതീയ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടേണ്‍താണ്. പ്രജ്ഞാ പ്രവാഹ് അതിന്റെ ചുമതല ഏറ്റെടുക്കണം. വേദങ്ങളിലും മഹാഭാരതത്തിലും പരിസ്ഥിതിക്ക് മുന്തിയ പരിഗണനയാണുള്ളതെന്നും പഞ്ചതന്ത്രത്തില്‍ സിംഹത്തിനോട് സംസാരിക്കുന്ന തത്തയും എലിയെയും ആമയുടെ സുഹൃത്തായ സിംഹത്തെയും കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗവും ഭാരതീയ വിചാരകേന്ദ്രം ഉപാധ്യക്ഷനുമായ ഡോ. സി.ഐ. ഐസക് സമാപനസഭയില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ. ശിവപ്രസാദ് സ്വഗതവും ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.സി ഇന്ദുചൂഢന്‍ നന്ദിയും പറഞ്ഞു.

ഏകാത്മമാനവ ദര്‍ശനവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ഡോ. കെ ജയപ്രസാദ് പ്രബന്ധമവതരിപ്പിച്ചു. രണ്‍് ദിനങ്ങളിലായി നടന്ന സെമിനാറില്‍ ഡോ. അശോക് മോധെക്, നിവേദിതാ ബിഡെ (ഉപാദ്ധ്യക്ഷ, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

News Feed
Filed in

ഏകാത്മ മാനവ ദര്‍ശനം ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ നിര്‍വ്വഹിച്ചു

Two-day seminar on Integral Humanism concludes

Related posts