3:11 pm - Monday November 24, 9006

വിശ്വഹിന്ദു പരിഷത് സുവര്‍ണ ജയന്തിയോടനുബന്ധിച്ചുള്ള രഥയാത്ര തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി:വിശ്വഹിന്ദു പരിഷത് സുവര്‍ണ ജയന്തിയോടനുബന്ധിച്ചുള്ള രഥയാത്ര തിങ്കളാഴ്ച കാസര്‍ഗോഡ്‌ ജില്ലയിലെ മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.വൈകീട്ട് 5 മണിക്ക് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് വിശ്വഹിന്ദു പരിഷത് ആന്തര്‍ദേശീയ അദ്ധ്യക്ഷന്‍ പി.രാഘവ റെഡ്ഡി ഉദ്ഘാടനം നിര്‍വഹിക്കും.ആര്‍.എസ്.എസ് കേരള പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും.’ഹിന്ദുക്കള്‍ നാം ഒന്നാണ്’ എന്ന സന്ദേശവുമായി ഭാരതാംബയുടെ പഞ്ചലോഹ വിഗ്രഹം വഹിച്ചുള്ള രഥം കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കുമെന്ന് സുവര്‍ണ ജൂബിലി ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഹരിദ്വാറില്‍ നിന്നുള്ള ഗംഗാ തീര്‍ത്ഥവും ,മധുരയില്‍ നിന്നുള്ള ഗോപീചന്ദനവും ,അയോദ്ധ്യയില്‍ നിന്നുള്ള ചരടും,ശ്രീരാമന്‍റെ ലോക്കറ്റും,എല്ലാ ഹിന്ദു ഭവനങ്ങളിലും എത്തിക്കാനായി ഇവ അടങ്ങുന്ന പൂജിച്ച കിറ്റ് രഥത്തില്‍ നിന്ന് വിതരണം ചെയ്യും.ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രഥയാത്ര സമാപിക്കും.

Download (PDF, 130KB)

News Feed
Filed in

RSS in no way linked to marriage row, terms it vicious propaganda

‘RSS Shakha will bring Social Transformation’: RSS Sarasanghachalak Mohan Bhagwat at Bengaluru

Related posts