3:11 pm - Sunday November 23, 7902

Vijaya Sakthi Sangamam Kasargod -2015 February 1

കാസര്‍ഗോഡ് : രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍ഗോഡ് റവന്യൂ ജില്ലാ തലത്തില്‍ സംഘടിപ്പിച്ച വിജയ ശക്തി സംഗമം കാസര്‍ഗോഡ് ജില്ലയിലെ സംഘശക്തിയുടെ വിരാട് പ്രദര്‍ശനമായി മാറി. കാസര്‍ഗോഡ് ജില്ലയുടെ 4 കേന്ദ്രങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയ്ക്കു ശേഷം 2:45 മണിയോടെ ആരംഭിച്ച പഥസഞ്ചലനങ്ങള്‍ 4 മണിയോടെ കാസര്‍ഗോഡ് ഗവ: കോളജ് മൈതാനത്തിലെത്തിച്ചേര്‍ന്നു. പഥസഞ്ചലനത്തില്‍ 25,000 ലധികം പൂര്‍ണ്ണഗണവേഷ ധാരികളായ സ്വയംസേവകര്‍ പങ്കെടുത്തു.

മേജര്‍ ബി. എ നഞ്ചപ്പ (കൂര്‍ഗ്) ഭാരത് മാതാവിന്റെ ഛായചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന ചെയ്ത് വിജയ ശക്തി സംഗമം ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രിഗേഡിയര്‍ എം.എന്‍. റായി അദ്ധ്യക്ഷത വഹിച്ചു.  രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ലയുടെ സംഘചാലക് പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതഭാഷണം നടത്തി. തുടര്‍ന്ന് വ്യായാം യോഗ് പ്രദര്‍ശനവും ഗണഗീതാലാപനവും നടന്നു. തുടര്‍ന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ മുഖ്യഭാഷണം നടത്തി,കേരള പ്രാന്ത സഹ സംഘചാലക് അഡ്വ. കെ കെ ബല്‍റാം, മംഗലാപുരം വിഭാഗ് സംഘചാലക് വാമന്‍ ഷേണായി എന്നിവര്‍ സന്നിഹിതരായിരുന്നു.