3:16 pm - Monday January 20, 8544

ആര്‍. എസ്. എസ്. ശാഖയിലൂടെ സമാജസേവനസംസ്‌കാരം ലഭിക്കുന്നു: പി. ഇ. ബി. മേനോന്‍

കൊച്ചി: സമാജസേവനമെന്ന കര്‍ത്തവ്യം ലക്ഷ്യബോധത്തോടെ നിര്‍വഹിക്കാനുള്ള അനുശീലന സംസ്‌കാരം നേടാന്‍ സംഘത്തിന്റെ ശാഖാപദ്ധതി വ്യക്തികളെ സഹായിക്കുന്നുവെന്ന് ആര്‍. എസ്. എസ്. പ്രാന്ത സംഘചാലക് പി. ഇ. ബി. മേനോന്‍ ചൂണ്ടിക്കാട്ടി. എളമക്കര സരസ്വതീവിദ്യാനികേതന്‍ സ്‌ക്കൂളില്‍ നടക്കുന്ന ഒന്നാം വര്‍ഷ വിശേഷ സംഘശിക്ഷാവര്‍ഗ്ഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വിദ്യാലയങ്ങളില്‍നിന്നും വീടുകളില്‍നിന്നുംപോലും ശരിയായ സാംസ്‌കാരികദിശാബോധം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ദേശസ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും സംസ്‌കാരവും പകര്‍ന്നുകൊടുക്കുന്ന വേദി സംഘശാഖകളാണ്. നിര്‍മലഹൃദയരായ കൊച്ചുകുട്ടികളിലൂടെ ഡോ. ഹെഡ്‌ഗേവാര്‍ 1925-ല്‍ തുടങ്ങിവെച്ച സംഘശാഖാപദ്ധതി ഇന്ന് ലക്ഷോപലക്ഷം സ്വയംസേ
വകരിലൂടെ ലോകവ്യാപകമായിക്കഴിഞ്ഞു. സമൂഹത്തില്‍ സമരസതയുണ്ടാകണം, അസ്പൃശ്യത ഇല്ലാതാകണം, പ്രവര്‍ത്തകര്‍ സമാജസേവകരായി വളരണം, സ്വയം മനഃപരിവര്‍ത്തനമുണ്ടാക്കണം, സമൂഹമനസ്സിനെ മാറ്റണം – അദ്ദേഹം പറഞ്ഞു. സംഘശാഖയില്‍നിന്നും ഇതുപോലുള്ള ശിബിരങ്ങളില്‍നിന്നും കിട്ടുന്ന സംസ്‌കാരം മറ്റുള്ളവരിലേയ്ക്ക് നാം പകര്‍ന്നുകൊടുക്കണം. സ്വയംസേവകന്‍ ലളിതജീവിതം നയിക്കണം. ഏതു ബുദ്ധിമുട്ടും സഹിക്കാന്‍ തയ്യാറാകണം. സമൂഹത്തിന് നമ്മളെ ആവശ്യമുണ്ട്. സമൂഹത്തിനുവേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം. ഈ ലക്ഷ്യങ്ങള്‍ സാധ്യമാകണമെങ്കില്‍ ഒരുമണിക്കൂര്‍ ശാഖാപ്രവര്‍ത്തനം ദിനചര്യയാക്കണം. അതാണ് അടിസ്ഥാന പ്രവര്‍ത്തന ഘടകം എന്നു തിരിച്ചറിയണം. അതിനുള്ള തയാറെടുപ്പാകണം ശിബിരം- അദ്ദേഹം വിശദീകരിച്ചു.
ശ്രീ. എ. പ്രസാദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആര്‍. എസ്സ്. എസ്സ്. കേരള പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വര്‍ഗ് അധികാരി ടി. കെ. സോമശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

Filed in

ലോകത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ സംഘപ്രവര്‍ത്തനം അനിവാര്യം : സ്വാമി അമൃതകൃപാനന്ദ പുരി

RSS Swayamsevaks steps in for Earthquake Rescue Operation at Nepal, expresses deep condolences

Related posts