3:13 pm - Thursday December 17, 0640

വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ലഹരി-വിമുക്ത കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

അഗളി : സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ മദ്യ വിമുക്തി (ഡി-അഡിക്ഷന്‍) കേന്ദ്രം പാലക്കാട്‌ എക്സൈസ്‌ ഡെപ്പ്യൂട്ടി കമ്മീഷനര്‍ ശ്രീ. കെ.എ നെല്‍സണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മിഷന്‍ ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി.പി.എസ്‌ മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. അഗളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.ജെ. ആന്റണി മുഖ്യാതിഥി ആയിരുന്നു. അഹാഡ്സ്‌-സി.സി.പി.ആര്‍.എം പ്രൊജക്ട്‌ ഡയറക്ടര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍, റെഡ്‌ ക്രോസ്‌ സൊസൈറ്റി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഗോവിന്ദ ദാസ്‌ മാസ്റ്റര്‍, ഐ.സി.ഡി.എസ്‌ സൂപ്പര്‍വൈസര്‍ ഡെയ്സി, ആല്‍ക്കഹോളിക്ക്‌ അനോനിമസ്‌ അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊജക്ട്‌ കോര്‍ഡിനേറ്റര്‍ കെ. ദിവ്യ പ്രൊജക്ട്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വിവേകാനന്ദ മെഡിക്കല്‍ മിഷv1233_resizeന്‍ മെഡിക്കല്‍ ഓഫീസര്‍ വി.നാരായണന്‍ സ്വാഗതവും ട്രസ്റ്റ്‌ സെക്രട്ടറി കെ. എല്‍ പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.

മദ്യ-വിമുക്തി കേന്ദ്രത്തില്‍ 15 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവര്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കുമെന്നും മെഡിക്കല്‍ മിഷന്‍ അറിയിച്ചു

വിദ്യാലയങ്ങളിലെ ഗീതാപഠനം ഭരണഘടനാ വിരുദ്ധമല്ല – പി. പരമേശ്വരന്‍

Vivekananda Medical Mission De-Addiction Center started functioning

Related posts