3:13 pm - Monday December 16, 1393

സ്വാമി ചിന്മയാനന്ദനെന്ന കര്‍മ്മയോഗി

കേരളത്തിന്റെ ആധ്യാത്മിക സാമുഹ്ഹിക മണ്ഡലത്തില്‍ തേജസാര്‍ന്ന സാന്നിധ്യമായിരുന്നു സ്വാമി ചിന്മയാനന്ദ. ഹിന്ദു ജനതയുടെ പ്രശ്നങ്ങള്‍ക്കും അനൈക്യത്തിനും ആധ്യാത്മികതയിലൂടെ അവസാനമിടാന്‍ ലക്ഷ്യമിട്ട്‌ രൂപം നല്‍കിയ ചിന്മയ മിഷന്റെ പ്രവര്‍ത്തകര്‍ ഇന്നു വിവിധ മേഖലകളില്‍ കര്‍മ്മനിരതരാണ്‌.  ഇംഗ്ലീഷ്‌ ഭാഷയെ മാതൃഭാഷയെക്കാളും ഉപരിയായികണ്ട ജനതയോട്‌ സംവദിക്കാന്‍ സ്വാമി ചിന്മയാനന്ദ ഇംഗ്ലീഷ്‌ തന്നെ തെരെഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള ഗീതാപ്രഭാഷണങ്ങള്‍ വലിയൊരു പരിവര്‍ത്തനത്തിനു തുടക്കമിട്ടു. രാഷ്‌ട്രീയ സ്വയംസേവക സംഘം പോലുള്ള അനവധി ഹൈന്ദവ പ്രസ്ഥാനങ്ങളോട്‌ മികച്ച ഹൃദയബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.

വിശ്വാരാമത്തില്‍ ആത്മീയതയുടെ സൗരഭ്യം പരത്തിയ ആ ഋഷീശ്വരനു വിശ്വസംവാദകേന്ദ്രത്തിന്റെ പ്രണാമങ്ങള്‍…

Filed in

Chinmaya Birth Centenary Celebrations to Begin Today

ആറന്മുള വിമാനത്താവള പദ്ധതിക്ക് നൽകിയ അനുമതി പ്രതിരോധ വകുപ്പ് റദ്ദാക്കി

Related posts