3:13 pm - Thursday December 16, 6477

പ്രഥമ ഹിന്ദു കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ആരംഭിച്ചു

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന പ്രഥമ ഹിന്ദു കോണ്‍ഗ്രസ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ആരംഭിച്ചു . അശോകഹോട്ടലില്‍ രാവിലെ 10 നു  ഉദ്ഘാടനംനടന്നു . മൂന്നുദിവസത്തെ സമ്മേളനത്തില്‍ ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമ മുഖ്യാതിഥിയായിരിക്കും. സ്വാമി ദയാനന്ദ സരസ്വതി, ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, ഗയാന ധനകാര്യമന്ത്രി ഡോ. അഗ്നി സിങ്, ശാസ്ത്രജ്ഞരായ ഡോ. വിജയ് ഭാസ്‌കര്‍, ജി.മാധവന്‍നായര്‍, പ്രൊഫ. എസ്.ബി. മജുംദാര്‍, ഡോ. ജി. വിശ്വനാഥന്‍, പ്രൊഫ. കപില്‍കപൂര്‍, സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി, നടി സുകന്യ എന്നിവര്‍ പങ്കെടുക്കും. ഹൈന്ദവസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ആഗോളപൊതുവേദി എന്ന ലക്ഷ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 54 ലോകരാജ്യങ്ങളില്‍നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്ന് 36 പേര്‍ ഹിന്ദു കോണ്‍ഗ്രസില്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Sarsanghchalak-ji-at-World-Hindu-Congress-Delhi-2014

News Feed
Filed in

Supreme Court rejected the KGS Group’s appeal against the cancellation of environmental clearance

ആറന്മുള ഒരു പാഠം ആണ് ഒരു മുന്നറിയിപ്പ് ആണ് : കുമ്മനം

Related posts