3:11 pm - Monday November 23, 7693

ലോക പരിസ്ഥിതി ദിനാചരണം: ആറന്മുളയിൽ സൗജന്യ വൃക്ഷ തൈ വിതരണം നടത്തി

ആറന്മുള : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ആറന്മുള ഹെരിട്ടേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആറന്മുള ഐക്കര ജംഗ്ഷനില്‍ സൗജന്യ വൃക്ഷതൈ വിതരണം നടത്തി. ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി പ്രസിഡണ്ട് പി. ഇന്ദുചൂഡന്‍ പ്രകൃതി സംരക്ഷകനായ ഗോപാലകൃഷ്ണന്‍ നായര്‍ക്ക് വൃക്ഷതൈ നല്കി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും വൃക്ഷതൈകള്‍ വയ്ക്കുന്നതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തി ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ഭാരവാഹിയും ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ജനറല്‍ കണ്‍വീനറുമായ പി. ആര്‍ ഷാജി സംസാരിച്ചു. വിജയാനന്ദ വിദ്യാപീഠം സ്‌കൂളില്‍ വൃക്ഷതൈ നടീലും സ്‌കൂള്‍ കുട്ടികള്‍ക്ക് തൈ വിതരണവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസ്സിസ് ലത നേതൃത്വം നല്കി. കേരള സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ച നീര്‍മരുത്, പേര കണിക്കൊന്ന, ഈട്ടി, മഹാഗണി തുടങ്ങി 12 ഇനത്തില്‍ പെട്ട 2500 വൃക്ഷതൈകള്‍ ആണ് ആറന്മുളയില്‍ സൗജന്യമായി വിതരണം ചെയ്തത്.
aranmula 3 Aranmula2

News Feed
Filed in

പൂജനീയ ഗുരുജി നമ്മെ വിട്ടുപിരിഞ്ഞിട്ടു ഇന്നു 42 വര്‍ഷം തികയുന്നു.

Hand over places of worship to trusts in TN, demands Hindu Munnani

Related posts