3:13 pm - Sunday December 16, 2525

അന്താരാഷ്ട്ര യോഗ ദിന സന്ദേശ യാത്രയ്ക്ക് തുടക്കമായി.

കാഞ്ഞങ്ങാട് : പതഞ്ജലി യോഗ ട്രെയിനിംഗ് & റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിന സന്ദേശ യാത്രയ്ക്ക് തുടക്കമായി.

കാഞ്ഞങ്ങാട് നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി സി.ബി.എസ്.ഇ വിദ്യാലയത്തില്‍ നിന്നാരംഭിച്ച യാത്ര 7 ദിവസങ്ങള്‍ കൊണ്ട് എറണാകുളത്ത്‌  എത്തിച്ചേരും. പതഞ്ജലി യോഗ ട്രെയിനിംഗ് & റിസര്‍ച്ച് സെന്ററിന്റെ വൈസ് പ്രസിഡന്റും സ്വാമി വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റിയുടെ യൂറോപ്പ്യന്‍ കോ-ഓര്‍ഡിനേറ്ററുമായ യോഗാചാര്യന്‍ വി.വി നാരായണന്‍ ആണ് യാത്ര നയിക്കുന്നത്.

യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് സംസാരിച്ച അദ്ദേഹം യോഗാസനങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തികൊടുത്തു. പ്രധാനാധ്യാപകന്‍ പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, വിദ്യാലയ സമിതിയംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് യോഗദിന സന്ദേശ യാത്രയ്ക്ക്‌ രാംനഗര്‍ ഗവ: ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലും അമൃത വിദ്യാലയത്തിലും സ്വീകരണം നല്‍കി.

തിരുവനന്തപുരത്തു നിന്നാരംഭിച്ച പതഞ്ജലി യോഗ ട്രെയിനിംഗ്‌ ആന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ പ്രസിഡന്റ്‌ കൈതപ്രം വാസുദേവന്‍ നമ്പൂതിരി നയിക്കുന്ന  യോഗദിന സന്ദേശയാത്രയും കാസര്‍ഗോഡ്‌ നിന്നാരംഭിച്ച വൈസ്‌ പ്രസിഡന്റ്‌ വി.വി നാരായണന്‍ നയിക്കുന്ന  യോഗദിന സന്ദേശയാത്രയും ജൂണ്‍ 21-നു എറണാകുളത്ത്‌ സംഗമിക്കും.

 

 

 

News Feed
Filed in

Hand over places of worship to trusts in TN, demands Hindu Munnani

RSS dismisses media reports stated by Shri L K Advani

Related posts