3:13 pm - Tuesday December 16, 6459

യോഗാചാര്യന്റെ നിര്യാണം: ആര്‍എസ്എസ് അനുശോചിച്ചു

ന്യൂദല്‍ഹി: യോഗാചാര്യന്‍ ബി.കെ.എസ്. അയ്യങ്കാരുടെ ദേഹവിയോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചിച്ചു. അദ്ദേഹത്തിന്റെ വിശിഷ്ടാത്മാവിന് രാജ്യത്തെ മുഴുവന്‍ സ്വയംസേവകര്‍ക്കും വേണ്ടി പ്രണാമം അര്‍പ്പിക്കുന്നതായി ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സുരേഷ് സോണി സന്ദേശത്തില്‍ അറിയിച്ചു. 

”ജനിച്ചവര്‍ക്കെല്ലാം മരണം സുനിശ്ചിതമാണ്. എന്നാല്‍ അടുത്തവരും പ്രിയരും അല്ലെങ്കില്‍ പൊതു താല്‍പര്യങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടവരും പിരിയുമ്പോള്‍ ദുഃഖം കൂടും. യോഗാചാര്യ ബി.കെ.എസ്. അയ്യങ്കാര്‍ അന്തരിച്ചപ്പോള്‍ നമുക്ക് നഷ്ടമായത് അതിപ്രഗത്ഭനായ യോഗാചാര്യനെയാണ്. ആധുനിക കാലത്ത് ഭാരതം ലോകത്തിനു സമര്‍പ്പിച്ച സമ്മാനമാണദ്ദേഹം. ആ നഷ്ടവും ഖേദവും വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നല്‍കാനും കുടുംബത്തിനും ബന്ധുക്കള്‍ക്കും ലോകമെമ്പാടുമുള്ള അനുയായികള്‍ക്കും അദ്ദേഹത്തിന്റെ വിയോഗം സമചിത്തതയോടെ താങ്ങാനും ശക്തിനല്‍കാന്‍ ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും വേണ്ടി വിശിഷ്ടാത്മാവിനു പ്രണാമം അര്‍പ്പിക്കുന്നു,” സുരേഷ് സോണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

News Feed
Filed in

രാഷ്ട്ര നവോത്ഥാനത്തിന് പ്രേരണയും പ്രയത്‌നവും വേണം: പി.ആര്‍. ശശിധരന്‍

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിനും ഗണേശോത്സവത്തിനും തുടക്കം

Related posts