ഇസ്ലാമിനുവേണ്ടി തെരുവിലിറങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് ന്യായീകരണമില്ല. എറണാകുളം മഹാരാജാസ് കേളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. ഇതിന് നേതൃത്വം കൊടുത്തവര്‍ ശിക്ഷിക്കപ്പെടണം.
ഭീകരവാദ സംഘടനകള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. മുസ്ലീങ്ങളെ വഴിതെറ്റിച്ച് ഇസ്ലാമിനെക്കുറിച്ച് ദുര്‍വ്യാഖ്യാനങ്ങള്‍ ചമക്കുന്ന സലഫിസമാണ് തീവ്രവാദത്തിന്റെ ഉറവിടം.കുറുക്ക് വഴികളിലൂടെ തങ്ങളുടെ താത്പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ചില സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലീം സമൂഹം തിരിച്ചറിയണം. ഇവര്‍ ഒരു ബാധ്യതയായി മാറുമെന്നു മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.