ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയെ ചൊല്ലി ശിവസേന കലാപത്തിനൊരുങ്ങുന്നു. ബെലഗാവി ജില്ല മഹാരാഷ്ട്രയുടെ ഭാഗമാണെന്നാണ് ശിവസേനക്കാരുടെ വാദം. അല്ലെന്ന് കര്‍ണാടകയും. ഇരുസംസ്ഥാനങ്ങളും ഉള്‍പ്പെട്ട അതിര്‍ത്തി തര്‍ക്ക കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് കഴിഞ്ഞദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീണ്ടും ബെലഗാവി വിട്ടുനല്‍കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള വാഹനങ്ങള്‍ മഹാരാഷ്ട്രയില്‍ തടഞ്ഞു. സിനിമ പ്രദര്‍ശനവും തടഞ്ഞു. ഉദ്ധവ് താക്കറെ രണ്ടു മന്ത്രിമാര്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേക ചുമതല നല്‍കി. ബെലഗാവിയില്‍ മറാഠി ഭാഷ സംസാരിക്കുന്നവര്‍ ഏറെയുണ്ട്. ബെലഗാവി തങ്ങളുടെതാണെന്നും ഒരിഞ്ചു ഭൂമി പോലും വിട്ടുതരില്ലെന്നും യെദ്യൂരിയപ്പ വ്യക്തമാക്കി. മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മറക്കരുതെന്നും ഉദ്ധവ് താക്കറെ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജനങ്ങളില്‍ ആശങ്കയുണ്ടാക്കുകയാണ് ഉദ്ധവ് താക്കറെ. അപലപനീയമായ നീക്കമാണിത്. മറാഠി, കന്നഡ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കാന്‍ മാത്രമേ പ്രശ്നം ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ റസിഡന്‍സിക്ക് കീഴിലായിരുന്നു ബെലഗാവി. സ്വാതന്ത്ര്യത്തിന് ശേഷം ഇത് കര്‍ണാടകയിലാണ് ഉള്‍പ്പെട്ടത്. ഛഗന്‍ ഭുജ്ബല്‍, ഏക്നാഥ് ഷിന്‍ഡെ എന്നീ മന്ത്രിമാര്‍ക്ക്് ഉദ്ധവ് താക്കറെ വിഷയത്തിന്റെ ചുമതല നല്‍കിയത്. ബെലഗാവി തിരിച്ചുപിടിക്കുന്നതിനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് മന്ത്രിമാരുടെ ചുമതല. ഞായറാഴ്ച അതിര്‍ത്തിയില്‍ വന്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് ദിവസേന ഒട്ടേറെ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഞായറാഴ്ച പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങി. ഞായറാഴ്ച കോലാപൂരില്‍ ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യെദ്യൂരപ്പയുടെയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയുടെയും കോലം കത്തിച്ചു. കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും ശിവസേന പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.
Discussion about this post